കാഞ്ഞങ്ങാട്: [www.malabarflash.com] കാമുകന് 21 വയസ്സ് പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കുകയും ആ ദിവസം കാമുകനോടൊപ്പം ഒളിച്ചോടുകയും ചെയ്ത ഭര്‍തൃമതിയായ യുവതി ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവണീശ്വരം പെരുന്തട്ട സ്വദേശിയായ ഗള്‍ഫുകാരന്‍ സുരേഷ് ബാബുവിന്റെ ഭാര്യയും ബളാന്തോട്ടെ പരേതനായ കുമാര പൊതുവാളിന്റെ മകളുമായ ഹരിത (21)യാണ് പോലീസ് സ്റ്റേഷനില്‍ കാമുകനോടൊപ്പം ഹാജരായത്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
ജൂണ്‍ 12ന് വൈകീട്ട് 3 മണിക്ക് ബളാന്തോട്ടുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃ ഗൃഹത്തില്‍ നിന്നിറങ്ങിയ ഹരിത പാണത്തൂര്‍ അരിപ്രോഡിലെ അഖിലിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. ബളാന്തോട്ടിലേക്ക് ഹരിത എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ട് ദിവസം കഴിഞ്ഞ് കാമുകന്‍ അഖില്‍ ഹരിതയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനെ ഗള്‍ഫിലേക്ക് ഫോണില്‍ വിളിച്ച് ഹരിത തന്റെ കൂടെയുണ്ടെന്നും ഇനി അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് ഹരിതയും സുരേഷ് ബാബുവും വിവാഹിതരായത്.
ബളാന്തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഖിലും ഹരിതയും എട്ടാം തരം മുതല്‍ പത്താം തരം വരെ ഒരേ ക്ലാസിലാണ് പഠിച്ചത്. അന്ന് മൊട്ടിട്ട പ്രണയമാണ് ഇരുവരെയും ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചത്. അഖിലിന് 21 വയസ്സ് പൂര്‍ത്തിയാകാതെ കല്ല്യാണം കഴിക്കാന്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല.
ജൂണ്‍ 12ന് അഖിലിന് 21 വയസ്സ് പൂര്‍ത്തിയായി. അന്ന് തന്നെയായിരുന്നു ഒളിച്ചോട്ടം. 1994 ജൂണ്‍ 12നാണ് അഖില്‍ ജനിച്ചത്. അതേ വര്‍ഷം ജനുവരി 27നാണ് ഹരിത പിറന്നത്. ഹരിതക്ക് അഖിലിനേക്കാള്‍ നാല് മാസത്തെ പ്രായക്കൂടുതലുണ്ട്.
നാട്ടില്‍ നിന്നും മുങ്ങിയ ഇരുവരും തിരുവനന്തപുരം ആറ്റിങ്ങലിലെ അഖിലിന്റെ അമ്മായിയുടെ വീട്ടിലേക്കാണ് ചെന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇരുവരും സ്വമേധയാ ശനിയാഴ്ച ഉച്ചക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഹരിതയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
No comments:
Post a Comment