Latest News

എന്റെ മരം പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: [www.malabarflash.com] എന്റെ മരം പദ്ധതിയുടെ ഭഗമായി സ്‌ക്കൂളില്‍ നിന്ന് ലഭിച്ച മഹാഗണിത്തൈ നട്ട് വളര്‍ത്തി രണ്ടാം ജന്മദിനം ആഘോഷിച്ച ഏഴാം ക്ലാസ്സിലെ അഞ്ജിതയുടെ വീട്ടിലേക്ക് അധ്യാപകരും ഇക്കോ ക്ലബ്ബ് അംഗങ്ങളും കൂട്ടുകാരുമെത്തിയപ്പോള്‍ രക്ഷിതാക്കളായ കെ.കൃഷ്ണനും പുഷ്പയും നാട്ടുകാരും ചേര്‍ന്ന് ചായയും പലഹാരങ്ങളും നല്‍കി സ്വീകരിച്ചു. 

ഏ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ കുട്ടികളാണ് എന്റെ മരത്തിന്റെ ജന്മദിനം ആഘേഷിച്ചത്. ഏഴാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും മരത്തിന്റെ
ജന്മദിനം ആഘോഷിച്ചു. മരത്തെ അലങ്കരിച്ചും, ആശംസാബോര്‍ഡ് വെച്ചും കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ച് മിഠായി, ലഡു, നാരങ്ങാവെള്ളം, ചായ തുടങ്ങിയവ നല്‍കിയുമാണ് ജന്മദിനമാഘോഷിച്ചത്. 

ഇത് ജനങ്ങളില്‍ കൗതുകമുയര്‍ത്തിയതും മരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതുമായി. ഏഴാം ക്ലാസ് ഹിന്ദി പാഠഭാഗമായ ഗുല്‍മോഹര്‍ കാ ജന്‍മദിന്‍ എന്ന കഥയുടെ ഭാഗമായാണ് കുട്ടികള്‍ ഈ പരിപാടി സംഘടിപ്പിച്ചത്. 

അഞ്ജിതയുടെ വീട്ടിലെത്തിയ അധ്യാപകരും ഇക്കോക്ലബ്ബ് പ്രവര്‍ത്തകരും മരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്‌റര്‍ രവീന്ദ്രന്‍നായര്‍, ഇക്കോക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി. കുഞ്ഞിക്കണ്ണന്‍, പി.ആര്‍.ആശ, കെ.വി.സുധ, കെ.വി.ജയരാജന്‍, പി.കെ.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.