Latest News

പെരിയങ്ങാനം ഗവ. എല്‍ .പി സ്‌കൂളില്‍ സ്മൃതിവനം ഒരുക്കുന്നു

കാഞ്ഞങ്ങാട്: [www.malabarflash.com] കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനം ഗവ. എല്‍ .പി സ്‌കൂളില്‍ സ്മൃതിവനം ഒരുക്കുന്നു. അടുത്ത മാസം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്‌കൂളിന്റെ 50 സെന്റ് ഭൂമി പൂര്‍ണ്ണമായും വനമാക്കി മാറ്റുന്ന പദ്ധതിയാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ പതാക നൗക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം-പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുളളത്.
പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 50 സെന്റ് സ്ഥലത്ത് പ്ലാവ്, മാവ്, നെല്ലി, പേര തുടങ്ങിയ നാടന്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. നാടന്‍ വൃക്ഷത്തൈകള്‍ക്ക് വളമായി ജൈവവളങ്ങള്‍ മാത്രമേ ഉപയോഗിക്കുകയളളൂ. സ്മൃതിവനത്തിന്റെ ഭാഗമായി കുളവും കമ്പിവേലിയും നിര്‍മ്മിക്കും. 

സ്‌കൂളിലെ ഇക്കോക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് വൃക്ഷത്തൈകള്‍ പരിപാലിക്കാനുളള ചുമതല. സ്‌കൂളിന് സ്വന്തമായി 3 ഏക്കര്‍ 22 സെന്റ് ഭൂമിയാണ് ഉളളത്. വിദ്യാര്‍ത്ഥികളെ ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയോടടുപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെ ആവേശത്തോടെ വരവേല്‍ക്കാന്‍ ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുങ്ങിക്കഴിഞ്ഞു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.