Latest News

കുടുംബത്തിന്റെ പ്രതീക്ഷയായ മകന് രക്താബുര്‍ദം, കരഞ്ഞു തളര്‍ന്ന് മാതാപിതിക്കള്‍

കൊളത്തൂര്‍: [www.malabarflash.com] കുടുംബത്തന്റെ ഏക പ്രതീക്ഷയും സ്വപ്നവുമായ ഏക ആണ്‍തരിയുടെ മുന്നിലേക്ക് ദുരിതം രക്താര്‍ബുത്തിന്റെ രൂപത്തില്‍ എത്തിയപ്പോള്‍ ചികിത്സയ്ക്ക് വകയില്ലാതെ മാതാപിതാക്കള്‍ കരഞ്ഞു തളരുന്നു.

കൊളത്തൂര്‍ വില്ലേജില്‍ മഞ്ഞനുടുക്കത്ത് താമസിക്കുന്ന അറബി അബൂബക്കര്‍ ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി (23)യാണ് രക്താര്‍ബുദം ബാധിച്ച് തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ളത്. 

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അറബി അബൂബക്കറിന് മകന്റെ ചികിത്സ എന്നത് വലിയ ചോദ്യചിഹ്‌നമാണ്. ഇതുവരെയായി പത്തുക്ഷത്തിലേറെ ചിലവായികഴിഞ്ഞു. ഇനിയും 15 ലക്ഷത്തോളം വേണം. 

വീടും സ്വത്തും വിറ്റു. കടവും കുന്നുകേറി.ഇനിയും ഒരുപാട് പണം ആവശ്യമുണ്ട്. ജീവിത പ്രാരാബ്ധത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അലി ഗള്‍ഫില്‍ പോയതായിരുന്നു. കടം വാങ്ങിയിട്ടാണ് മകനെ ഗള്‍ഫിലേക്ക് അയച്ചത്. 

സഹോദരിയുടെ കല്യാണത്തിന് നാട്ടിലെത്തിയ അലി ഗള്‍ഫിലേക്ക് തിരിച്ച് പോകനൊരുങ്ങുമ്പോഴാണ് അസുഖം ബാധിച്ച് മംഗലാപുരത്ത് ചികിത്സ തേടിയത്. കടം വാങ്ങി ചികിത്സിച്ചുവെങ്കിലും ഇനിയും ഒരുപാട് ചികിത്സകള്‍ ആവശ്യമുണ്ട്. അലിയുടെ ജീവന്‍ രക്ഷിക്കാനുള്ള പണം കണ്ടെത്തുന്നതിനുവേണ്ടി വാര്‍ഡ് മെമ്പര്‍ കെ. കാര്‍ത്ത്യായനി ചെയര്‍പേഴ്‌സണും കെ. കൃഷ്ണന്‍ കല്ലളി കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.


മുഹമ്മദ് അലി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് പെര്‍ളടുക്ക ശാഖയിലെ SB 40519101003767 (IFSC code. KLG. 0040519 എന്ന നമ്പറിലേക്കോ കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബ്രാഞ്ചിലെ SB 4897 നമ്പറിലേക്കോ ആണ് സഹായം അയക്കേണ്ടത്. ഫോണ്‍: 9526889699, 9605231461

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.