മഞ്ചേശ്വരം: [www.malabarflash.com] വഴിയില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഇന്‍വേര്‍ട്ടര്‍ മെക്കാനിക്കായ മഞ്ചേശ്വരം സ്വദേശി മരിച്ചു. മഞ്ചേശ്വരം പാത്തൂര്‍ പാലേമാറിലെ സുജിത്കുമാര്‍ ഷെട്ടി(27)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സുജിത് കുമാറിന്റെ മൃതദേഹം വീടിന് സമീപത്തെ ഇടവഴിയില്‍ കാലില്‍ വൈദ്യുതി കമ്പി കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ കാല്‍ കുരുങ്ങി ഷോക്കേറ്റ് മരിച്ചതാണെന്നാണ് കരുതുന്നത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ സെന്യ എന്ന സ്ഥലത്ത് ബൈക്ക് നിര്‍ത്തിയ ശേഷം ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരം വീണാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.
ചന്ദ്രഹാസ ഷെട്ടി-സുശീല ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു. സഹോദരങ്ങള്‍: സുധീര്‍, ശരത്, സുരേഷ്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment