Latest News

അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

നീലേശ്വരം : [www.malabarflash.com] ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം തിരിക്കുന്നിലെ ടി വി രാജന്റെയും ചട്ടഞ്ചാല്‍ എം ഐ സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ഇ വി ശോഭനയുടെയും മകന്‍ രോഹിത് എസ് രാജ് (കണ്ണന്‍ - 13) ആണ് മരിച്ചത്.

ചട്ടഞ്ചാല്‍ എം ഐ സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നീലേശ്വരം തിരിക്കുന്നിലുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ എം എല്‍ എ എം നാരായണന്‍, യുവകലാസാഹിതി ജില്ലാപ്രസിഡണ്ട് വത്സന്‍ പിലിക്കോട്, കക്കാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍, എം ഐ സി ഇംഗ്ലീഷ് മീഡിയം ഹെഡ്മിസ്ട്രസ് ഭവാനി തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.