ഉദുമ: [www.malabarflash.com] ഉദുമ പളളത്തില്‍ ബിയര്‍കുപ്പികൊണ്ട് യുവാവിന് കുത്തേററു. മത്സ്യം പിടിക്കാനെത്തിയ തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശിയായ തിരുപതിക്കാണ് കുത്തേററത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. കുത്തേററ ഇയാളെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ട് പോയി.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പളളത്തിലെ ബാബുവാണ് കുത്തിയതെന്ന് ബേക്കല്‍ എസ്.ഐ നാരായണന്‍ മലബാര്‍ഫ്‌ളാഷിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayala


No comments:
Post a Comment