Latest News

പ്രശസ്ത നടി രചന ബാനര്‍ജിയുടെ ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച

കൊല്‍ക്കത്ത: [www.malabarflash.com] പ്രശസ്ത നടി രചന ബാനര്‍ജിയുടെ ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച. കൊല്‍ക്കത്തയിലെ പാണ്ഡിത്യ റോഡില്‍ ട്രയാംഗുലര്‍ പാര്‍ക്കിനു സമീപമുളള ഫ് ളാറ്റില്‍ നിന്നും പത്തുലക്ഷം രൂപയുടെ കവര്‍ച്ച നടന്നതായി നടി പറഞ്ഞു.

രണ്ടു ലക്ഷം രൂപയും എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമാണു കവര്‍ച്ച ചെയ്യപ്പെട്ടത്. 45 സിസിടിവി കാമറകളുടെ നിരീക്ഷണത്തിലാണ് നടി താമസിക്കുന്ന കെട്ടിടം.

നടിയുടെ സഹായിയായി ജോലിനോക്കിയിരുന്നയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുക്കുകയാണ്. സംഭവദിവസം മുതല്‍ ഉയാളെ കാണാതായിട്ടുണ്ട്.



Keywords: National News,  Kerala Vartha, Malabarflash, Malabar news, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.