തൃക്കരിപ്പൂര്‍: [www.malabarflash.com] ബിആര്‍ഡിസി ടൂറിസ്റ്റ് ബോട്ടുകള്‍ ലേലം ചെയ്ത് വിറ്റത് വിവാദത്തിലേക്ക്. ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷന്‍ ടൂറിസം ബോട്ടുകള്‍ ലേലം ചെയ്ത് ചുളുവിലയ്ക്ക് വിറ്റതായി വിവരം പുറത്തായി.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
വിനോദസഞ്ചാരികള്‍ക്ക് കവ്വായി കായലില്‍ ചുറ്റിസഞ്ചരിക്കുന്നതിനാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ബിആര്‍ഡിസി ബോട്ടുകള്‍ വാങ്ങിയത്. അധികമൊന്നും ഓടാത്ത ബോട്ടുകള്‍ പല കരകളിലായി കയറ്റിയിട്ട് കേടുപാട് സംഭവിച്ചു.
മാസങ്ങളായി കരയ്ക്ക് കയറ്റിയിട്ട ബോട്ടുകളാണ് കഴിഞ്ഞദിവസം ലേലത്തില്‍ വിറ്റത്. അറ്റകുറ്റപ്പണി നടത്താതെ ബോട്ടുകള്‍ ആക്രി വിലയ്ക്ക് വിറ്റതിലൂടെ കോര്‍പറേഷന് വന്‍ നഷ്ടമാണുണ്ടായതെന്ന് ആരോപണമുയര്‍ന്നു.
ടൂറിസം ബോട്ടുകള്‍ വിവിധ കരകളില്‍ കയറ്റിയിട്ട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിട്ടിരുന്നു. കാസര്‍കോട്, തൈക്കടപ്പുറം, കോട്ടപ്പുറം, ആയിറ്റി തുടങ്ങിയ തീരങ്ങളിലാണ് ബോട്ടുകള്‍ കയറ്റിയിട്ടത്. ബിആര്‍ഡിസി ടൂറിസം ബോട്ട് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് വിജിലന്‍സ് റെയ്ഡും നടന്നിരുന്നു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment