കാസര്‍കോട്: [www.malabarflash.com] എട്ടാംതരം മലയാളം കേരള പാഠാവലിയില്‍ പ്രത്യക്ഷപ്പെട്ട ടി. ഉബൈദിന്റെ കവിത കുട്ടികള്‍ക്ക് ആഹ്ലാദമായി. കഴിഞ്ഞ ദിവസമാണ് മലയാള പാഠപുസ്തകം സ്‌കൂളുകളിലെത്തിയത്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
കാസര്‍കോട്ടുകാരനായ ടി. ഉബൈദിന്റെ കവിത ഇത്തവണ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത മലയാളം ഭാഷ ഒന്നാം വിഷയമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ ആഹ്ലാദം പകര്‍ന്നിരുന്നു. പുസ്തകത്തിലെ ഏറ്റവും ഒടുവിലത്തെ പാഠമായി 79, 80 പേജുകളിലാണ് മനോഹരമായ വരയോടു കൂടി ഉബൈദിന്റെ 'കവിതയോട്' എന്ന കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'എന്തിനു താമസിപ്പതംബികേ, നിന്നുണ്ണിയാ-
മെന്‍ മുന്നിലണയുവാ? നെങ്ങു നീ മറഞ്ഞിതോ?'
എന്ന് തുടങ്ങുന്ന കവിതയാണിത്.
മെന്‍ മുന്നിലണയുവാ? നെങ്ങു നീ മറഞ്ഞിതോ?'
എന്ന് തുടങ്ങുന്ന കവിതയാണിത്.
പി. കുഞ്ഞിരാമന്‍ നായരുടെ 'കളിയച്ഛന്‍ ജനിക്കുന്നു', ജി. ശങ്കരക്കുറിപ്പിന്റെ 'പെരുന്തച്ചന്‍', വി.ടി ഭട്ടതിരിപ്പാടിന്റെ 'പൂക്കളും ആണ്ടറുതികളും' യൂസഫലി കേച്ചേരിയുടെ 'വേദം' വള്ളത്തോള്‍ നാരായണമേനോന്റെ 'എന്റെ ഗുരുനാഥന്‍-ഗാന്ധിജി' തുടങ്ങിയ സൃഷ്ടികളാണ് എട്ടാംതരം മലയാളം കേരള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment