Latest News

മാവിലാ കടപ്പുറത്ത് അമ്മയും രണ്ടു പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍

ചെറുവത്തൂര്‍: [www.malabarflash.com] മാവിലാ കടപ്പുറത്ത് മാതാവും രണ്ട് പെണ്‍മക്കളും വീടിനകത്ത് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍ ചെറുകാനത്തെ മരപ്പണിക്കാരനായ അപ്യാല്‍ ജയകുമാറിന്റെ ഭാര്യ സി സൗമ്യയും (28), മക്കളായ യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരെയാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത് . ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്.

തൃക്കരിപ്പൂരിലെ ഭര്‍തൃവീട്ടിലായിരുന്ന സൗമ്യയും മക്കളും ഉച്ചയോടെയാണ് മാവിലാ കടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയതതെന്ന് നാട്ടുകാര്‍ പറയുന്നു . ഇതിന് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗമ്യയുടെ പിതാവ് പി പി ചന്ദ്രനും അമ്മ സാവിത്രിയും കല്യാണത്തിന് പോയിരുന്നു. സഹോദരന്‍ സജീഷ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി എം ഹരിശ്ചന്ദ്ര നായക്, നീലേശ്വരം സി ഐ. കെ ഇ പ്രേമചന്ദ്രന്‍,ചന്തേര എസ്.ഐ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സംഭവം നടന്ന വീടിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
  







Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.