സ്‌പെയിന്‍: [www.malabarflash.com] സ്തനങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് സ്‌പെയിനിലേക്ക് കൊക്കെയ്ന്‍ കടത്തവെ ഹോണ്ടുറാസ് യുവതി അറസ്റ്റിലായി. കൊളംബിയയിലെ ബാഗാട്ടയില്‍ വിമാനത്താവളത്തില്‍ വെച്ചാണ് പവോല ദെയ്‌നീറ സബിയോണ്‍ എന്ന യുവതി പിടിയിലായത്.
സെക്യൂരിറ്റി ജീവനക്കാരെ കണ്ടപ്പോള്‍ പരിഭ്രമിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബ്രെസ്റ്റ് ഇംപ്ലാന്റ് ഓപ്പറേഷനിലൂടെയാണ് കൊക്കെയ്ന്‍ ഒളിപ്പിച്ചത്.
സ്തനങ്ങളില്‍ നിന്നും കൊക്കെയ്ന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശരീരത്തിനുള്ളിലെ കൃത്രിമ വസ്തു മൂലം യുവതിക്ക് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയെതുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ പവോലയ്ക്ക് 6 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടും.
Keywords: World News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment