Latest News

ഉദുമ മാങ്ങാട് സി.പിഎം കോണ്‍ഗ്രസ്സ് സംഘര്‍ഷം; കല്ലേറ്, എസ്.ഐ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു, പോലീസ് ഗ്രാനൈഡ് പ്രയോഗിച്ചു

ഉദുമ: [www.malabarflash.com] മാങ്ങാട് സി.പിഎം കോണ്‍ഗ്രസ്സ് സംഘര്‍ഷം, പ്രൊബേഷന്‍ എസ്.ഐ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. അക്രമികളെ തുരത്താന്‍ പോലീസ് ഗ്രാനൈഡ് പ്രയോഗിച്ചു.

ബേക്കല്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ അനന്തകൃഷ്ണന്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മാങ്ങാട്ടെ അബ്ദുല്ലയുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ (21), ഡി.വൈ.എഫ് പ്രവര്‍ത്തകന്‍ അംബാപുരത്തെ സുധാകരന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അബ്ദുര്‍ റഹ് മാന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി. 


നേരത്തെ കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം 8.30 മണിയോടെപളളിയിലേക്ക് വരികയായിരുന്ന അബ്ദുര്‍ റഹ്മാനെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞുള്ള കല്ലേററുണ്ടായി. പളളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാങ്ങാട്ടെ യൂസുഫിന്റെ കെ.എല്‍ 60 ഡി 714 റിഡ്‌സ് കാറും തകര്‍ത്തു.

സംഭവമറിഞ്ഞ ബേക്കല്‍ എസ്.ഐ നാരായണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിലാണ് അനന്തകൃഷ്ണന് പരിക്കേററത്.

വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുളള വന്‍ പോലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി 10 റൗണ്ട് ഗ്രാനൈഡ് പ്രയോഗിച്ചതോടെയാണ് അക്രമികളെ തുരത്താന്‍ കഴിഞ്ഞത്.
പോലീസ് ഗ്രാനൈഡ് പ്രയോഗിച്ച ശബ്ദം കേട്ട് ഒരു വിഭാഗം ആരാധനലായത്തിന് നേരെ ബോംബേറിഞ്ഞെന്ന പ്രചരണവും നടത്തിയത് ആശങ്കയുണ്ടാക്കി. സംഭവം നാടാകെ പരന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ചോയിച്ചിങ്കല്ലില്‍ സംഘടിച്ചവരെ എസ്.പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം വിരട്ടിയോടിച്ചു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ നാരായണന്‍, ഹൈവേ പോലീസ് എസ്.ഐ ജോസൂട്ടി, കാഞ്ഞങ്ങാട്, ആദൂര്‍, വിദ്യാനഗര്‍, കാസര്‍കോട് എസ്.ഐ മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവമറിഞ്ഞ് മുസ്‌ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, ടി.ഡി കബീര്‍, അന്‍വര്‍ കോളിയടുക്കം, എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, കോണ്‍ഗ്രസ്സ് നേതാക്കളായ ഹക്കീം കുന്നില്‍, ഗിരീഷ് നമ്പ്യാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.


Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.