നെയ്യാറ്റിന്‍കര: [www.malabarflash.com] നെയ്യാറ്റിന്‍കര നെടിയാംകോട് ഒളിവില്‍ കഴിഞ്ഞിരുന്ന ചിട്ടിക്കമ്പനി ഉടമയെ കാറിനുളളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശി ഷാജിയാണ് മരിച്ചത്. രണ്ടാഴ്ചക്കു മുന്‍പ് ഷാജിയും കുടുംബവും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആളിക്കത്തുന്നതാണ് കണ്ടത്. അഗ്നിശമനസേനയെത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തി.

കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കരയില്‍ ചിട്ടികമ്പനി നടത്തിയിരുന്ന ഷാജി, കടക്കെണിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഷാജിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു.
ചിട്ടിക്കമ്പനി അടച്ചിട്ട് ഷാജിയും കുടുംബവും ഒളിവില്‍ കഴിയുകയായിരുന്നു. ഫൊറന്‍സിക് ഫലം പരിശോധിച്ച ശേഷം അന്വേഷണം വിപുലീകരിക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.

No comments:
Post a Comment