Latest News

രണ്ടാം വര്‍ഷവും തുടരുന്ന ഗര്‍ഭവുമായി പെണ്‍കുട്ടി: ശാസ്‌ത്രലോകത്തിനു അത്ഭുതം

23 മാസമായി ഒരു യുവതി ഗര്‍ഭിണിയാണത്രെ. ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ എന്ന 32കാരിയാണ് 23 മാസമായി ഗര്‍ഭിണിയായി തുടരുന്നത്. ന്യൂസ് വാച്ച്-28 എന്ന വെബ്സൈറ്റാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. [www.malabarflash.com]

ഡെല്ലോറയുടെ പ്രസവം എന്നു നടക്കുമെന്ന് ഡോക്‌ടര്‍മാര്‍ക്കുപോലും നിശ്ചയമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡെല്ലോറയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുട്ടിക്ക് നിലവില്‍ എട്ടുകിലോ ഭാരമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭമാണ് ഡെല്ലോറയുടേതെന്നും ന്യൂസ്‌വാച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

രക്തസംബന്ധമായ അത്യപൂര്‍വ്വ അസുഖം കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് ഡെല്ലോറ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഈ അസുഖം കാരണം ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ വളരെ സാവധാനമാണ് വളരുന്നത്. ഈ അവസ്ഥ തനിക്ക് ഏറെ ദുഷ്‌ക്കരമാണെന്നും അവര്‍ പറയുന്നു. പ്രസവം എളുപ്പമാക്കുന്നതിനുവേണ്ടി ഡെല്ലോറ ഇപ്പോള്‍ ചൈനയില്‍ അക്യുപങ്ചര്‍ ചികില്‍സയ്‌ക്കു വിധേയമാകുകയാണ്.

അതേസമയം വാര്‍ത്ത വിശ്വസനീയമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. സാധാരണ് ഒമ്പതുമാസം കഴിഞ്ഞാല്‍ പ്രസവം നടക്കേണ്ടതാണ്. രക്തസംബന്ധമായ പ്രശ്‌നംകാരണം ഗര്‍ഭസ്ഥശിശുവിന് മതിയായ അളവില്‍ ഓക്‌സിജന്‍ ലഭിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടു ഡോക്‌ടര്‍മാര്‍ക്കു ശസ്‌ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തുകൂട എന്നും അവര്‍ ചോദിക്കുന്നുണ്ട്. 

എന്നാല്‍ അങ്ങനെ കുട്ടിയ പുറത്തെടുത്താല്‍ അത് ഡെല്ലോറയുടെ ജീവന്‍ അപായപ്പെടുത്തുമെന്നാണ് അവരുടെ ഡോക്‌ടര്‍മാര്‍ പറയുന്നത്. 

ഏതായാലും സോഷ്യല്‍മീഡിയ വഴി ഈ വാര്‍ത്തയും ഡെല്ലോറയുടെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാര്‍ത്ത നല്‍കിയ ന്യൂസ് വാച്ച് റിപ്പോര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.