Latest News

പഞ്ചായത്ത് മെമ്പറുടെ ശക്തിപ്രകടനം ഫേസ്ബുക്കില്‍ വൈറലായി

അഞ്ചല്‍: [www.malabarflash.com] സമരത്തിനിടെ വനിതാ മെംബറുടെ മുന്നില്‍ വീണുപോയ പോലീസുകാരന്റെ ചിത്രം സിനിമ ഡയലോഗിന്റെ അകമ്പടിയോടെ ഫേസ്ബുക്കില്‍ വൈറലാകുന്നു. കൊല്ലം കളക്ടറേറ്റിനു മുന്നില്‍ നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ സമരക്കാരെ നിയന്ത്രിക്കാനെത്തിയ പോലീസുകാരന്‍ നടുറോഡില്‍ വീഴുന്ന ചിത്രമാണിത്. പോലീസുകാരന്‍ വീഴുന്നതിനു സമീപം ആക്രോശിച്ചു നില്‍ക്കുന്ന വനിതയെയും കാണാം.

കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പറായ രഞ്ജു സുരേഷ് ആണു ചിത്രത്തിലുള്ളത്. ജില്ലാ ആസ്ഥാനത്തെ സമരത്തിനെത്തിയപ്പോള്‍ മെംബറുടെ സൗമ്യത ആക്രോശമായി മാറി. സമരത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാരന്‍ നിലംപതിച്ചു. സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാള്‍ രംഗം മൊബൈലില്‍ പകര്‍ത്തി. എന്നാല്‍ ഫേസ് ബുക്കിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ മെ#ബറുടെ ജ്വലിച്ച രൂപം പ്രത്യക്ഷപ്പെട്ടു. ചിത്രം ഗംഭീരമാക്കുന്നതിനു വേണ്ടി 'ഓഗി അടിച്ചാ ഒന്‍ട്ര ടണ്‍ വെയ്റ്റ്, ഡാ... പാക്കിരിയാ..., പാക്കിരിയാ .... എന്ന തമിഴ് സിനിമാ ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സംഭവം വൈറലായതോടെ രസകരമായ കമന്റുകളാണു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കമന്റുകള്‍ നലകിയവരില്‍ ഒരാള്‍ മെംബറുടെ പേരുപറഞ്ഞ് പരിചയപ്പെടുത്തുന്നുമുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വാര്‍ഡ്‌മെമ്പറുടെ ചിത്രത്തിനു ലൈക്കുകളുടെ എണ്ണവും കമന്റുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

ഫേസ് ബുക്കില്‍ ചിത്രം കണ്ടപ്പോള്‍ മെംബര്‍ തന്നെ അതിശയിച്ചു. ഫോട്ടോ എടുത്ത വിരുതനെ കാണാന്‍ പറ്റിയില്ലെന്ന വിഷമം മാത്രമാണ് മെംബര്‍ക്കുള്ളത്. മന്ത്രി തിരുവഞ്ചൂരിനെതിരെ കരിങ്കൊടി കാണിക്കുന്നതിനായി കൊല്ലത്തെത്തിയപ്പോള്‍ വനിതാ പോലീസുകാര്‍ നോക്കി നില്‍ക്കെ പോലീസുകാരന്‍ തന്നെ തടയാന്‍ ഓടിയെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സംഭവത്തിനിടയാക്കിയതെന്നാണു മെംബര്‍ പറഞ്ഞത്.

പോലീസുകാരാണെങ്കില്‍ പോലും സ്ത്രീകള്‍ക്കെതിരെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഉണ്ടാകുന്ന ഏതൊരതിക്രമവും സ്വതന്ത്രമായിതന്നെ ചെറുക്കണമെന്ന സന്ദേശമാണ് തനിക്ക് ചിത്രത്തിലൂടെ നല്‍കാനുള്ളതെന്നും മെമ്പര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം അഞ്ചല്‍ മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.