Latest News

കോഴിക്കോട് അടിവാരം സ്വദേശി ദുബൈയില്‍ കാറില്‍ മരിച്ചനിലയില്‍

ദുബൈ: [www.malabarflash.com] കോഴിക്കോട് അടിവാരം സ്വദേശിയെ ദുബൈയില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടത്തെി. അടിവാരം വരുവിന്‍കാലായില്‍ അഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ വി.കെ. അബ്ദുല്‍സലാം (32) ആണ് മരിച്ചത്. 

അവീറില്‍ സ്വന്തമായി നടത്തുന്ന ക്ളീനിങ്,പെസ്റ്റ് കണ്‍ട്രോള്‍ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാണെന്ന് കരുതുന്നു.
ഭാര്യ: ബുഷ്റ (പരപ്പന്‍പൊയില്‍) മക്കള്‍: ഷഹബിന്‍ സലാം, ശഹ്സ സലാം . ഉമ്മ: ആമിന. സഹോദരങ്ങള്‍: വി.കെ. ഹുസൈന്‍കുട്ടി (പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), മൂസക്കോയ, അബ്ദുല്‍ മജീദ് (സൗദി), അഹമ്മദ് ബിച്ചി , അബ്ദുറഹ്മാന്‍ (ഇരുവരും ദുബൈ), അബൂബക്കര്‍ താജു, അബ്ദുല്ല ഷരീഫ് (ദുബൈ), മെഹറുന്നീസ.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് കരുതുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.