Latest News

കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനസ്ഥാപിച്ചു

കൊണ്ടോട്ടി: [www.malabarflash.com] സംഘര്‍ഷത്തിനിടെ വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനസ്ഥാപിച്ചു. രാവിലെ ആറരയോടെ ദമാം ദുബായ് വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങി. പത്ത് മണിമുതലുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ സര്‍വീസ് നടത്തുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്.

വിമാനത്താവളത്തില്‍ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിടാന്‍ ഉത്തരവായത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് വ്യോമഗതാഗതം പുനസ്ഥാപിച്ചത്.

സുരക്ഷാപരിശോധനയെ ചൊല്ലി സംഘര്‍ഷമുണ്ടായതോടെ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ വിവേചന രഹിതമായി ഫയര്‍ എന്‍ജിനുകള്‍ നിരത്തിയിട്ട് റണ്‍വേ ഉപരോധിച്ചു. ഇതോടെ വിമാനസമര്‍വീസ് പൂര്‍ണമായും നിലച്ചു. ഇതോടെ ഇവിടേയ്ക്കുള്ള എല്ലാ വിമാനസര്‍വീസുകളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി..

രാജ്യത്തുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനെ കാണുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി ഗോയല്‍ റിപ്പോള്‍ട്ട് തേടി.

എന്നാല്‍ തോക്ക് പിടിച്ചുവാങ്ങി സിഐഎസ്എഫ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സി.ഐ.എസ്.എഫ് വക്താവ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.