Latest News

എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു

ചങ്ങനാശ്ശേരി: [www.malabarflash.com] പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. എന്‍.എസ്.എസ്സിന്റെ ബജറ്റ് സമ്മേളനം നടക്കുന്നിനിടെയാണ് സംഭവം.

ഇന്നത്തെദിവസം താങ്കള്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നു. എനിക്ക് അത് ഇഷ്ടമായില്ല. താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്? താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സുരേഷ് ഗോപിയുടെ പിറന്നാളാണ് ശനിയാഴ്ച.  പിറന്നാള്‍ പ്രമാണിച്ച് വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു സുരേഷ് ഗോപി. തന്നെ നായര്‍ സമുദായംഗങ്ങള്‍ ക്ഷണിച്ചിട്ടാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിന് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ജി ശിവപ്രസാദ് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. താനും ചെവിയില്‍ പൂടയുള്ള നായരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് സുരേഷ് ഗോപി പോയി പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോഴായിരുന്നു ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കിയത്. അല്ലാതെ ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ ഷോ നടത്താനല്ല അനുമതി നല്‍കിയതെന്നും ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു.





Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.