കാപ്പാട് ഉബൈദ് മന്‍സില്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയാണ് തട്ടിപ്പിനരയായ വീട്ടമ്മ. ലത്തീഫിന്റെ ഫ് ളാറ്റില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു റഹ്മത്തും കുടുംബവും. ഈ അടുപ്പം മുതലെടുത്താണ് ഷാഹിദയെ തട്ടിപ്പില്‍ വീഴ്ത്തിയത്.
വിദേശത്തുള്ള ലത്തീഫിനും മകനും ജീവഹാനിയും ജയില്‍വാസവും സംഭവിക്കുമെന്നു കാസര്‍കോട്ടുള്ള സിദ്ധന്‍ പ്രവചിച്ചതായി ധരിപ്പിക്കുകയും മന്ത്രവാദം നടത്തി രക്ഷപ്പെടുത്താമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പല തവണയായി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ആഭരണം കൂടാതെ അഞ്ചു സെന്റ് സ്ഥലത്തിന്റെ ആധാരവും 20 ലക്ഷം രൂപയും തട്ടിയെടുത്തു.
ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചപ്പോള്‍ ലത്തീഫിന്റെ മൊബൈല്‍ഫോണില്‍ സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് ഭാര്യ കബളിപ്പിക്കപ്പെട്ടവിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
റഹ്മത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്ഥലത്തിന്റെ ആധാരം, 20 ബാങ്കുകളിലായി സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചതിന്റെ രേഖകള്‍, മുദ്രപത്രം, മന്ത്രവാദത്തിനുള്ള തകിടുകള്‍ എന്നിവ പിടിച്ചെടുത്തു.
വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതിയും ഭര്‍ത്താവും പുതിയ വീടു പണിയുകയും കാറു വാങ്ങുകയും ചെയ്തിരുന്നു. തട്ടിപ്പിലൂടെയാണ് ഇതിനുള്ള പണം ഉണ്ടാക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
സിഐ ആര്‍. ഹരിദാസന്‍, എസ്‌ഐ അശോകന്‍ ചാലില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.പി. മോഹനകൃഷ്ണന്‍, സന്തോഷ് മമ്പാട്ടില്‍, പി. പ്രദീപന്‍, സിപിഒ കെ.പി. ലീന എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment