കൊച്ചി: [www.malabarflash.com] ഈ റമസാന്‍ വേളയില്‍, മലയാള സംഗീത ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, 'നിലാത്തട്ടം' എന്ന വളരെ ശ്രുതിമധുരമായ റൊമാന്റിക് മാപ്പിള ആല്‍ബം പുറത്തിറക്കി.
Keywords: Kerala Vartha, Malabarflash, Malabar news, Malayalam News
ഈ ആല്‍ബത്തില്‍ ഭാവസാന്ദ്രമായ ഈണങ്ങള്‍ കൊണ്ട് മാധുര്യം തുളുമ്പുന്ന ഗാനങ്ങള്‍ ഒരു നറുനിലാവ് പോലെ മോഹങ്ങളുടെയും പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും വികാരങ്ങളെ തൊട്ടുണര്‍ത്തുന്നു. ലളിതസുന്ദരമായ വരികളാലും തേനൂറുന്ന ഈണങ്ങള്‍ കൊണ്ടും സമ്പന്നമാണ്.
എല്ലാ ഗാനങ്ങളിലും റഫീക്ക് അഹമ്മദ്‌ന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് ആണ് സംഗീതം നല്‍കിയിട്ടുള്ളത്. നജിം അര്‍ഷാദ്, ചിന്മയി, സിതാര, സച്ചിന്‍ വാര്യര്‍, രഞ്ജിത്ത്, ശില്‍പ രാജു, പ്രസീദ ഗോവര്‍ദ്ധന്‍ തുടങ്ങിയ പ്രഗല്‍ഭരായ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന മുഹൂര്‍ത്തം കൂടിയാണ് 'നിലാത്തട്ടം'.
എല്ലാ ഗാനങ്ങളിലും റഫീക്ക് അഹമ്മദ്‌ന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് ആണ് സംഗീതം നല്‍കിയിട്ടുള്ളത്. നജിം അര്‍ഷാദ്, ചിന്മയി, സിതാര, സച്ചിന്‍ വാര്യര്‍, രഞ്ജിത്ത്, ശില്‍പ രാജു, പ്രസീദ ഗോവര്‍ദ്ധന്‍ തുടങ്ങിയ പ്രഗല്‍ഭരായ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന മുഹൂര്‍ത്തം കൂടിയാണ് 'നിലാത്തട്ടം'.
Keywords: Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment