Latest News

ജനം മൂന്നാം ബദല്‍ ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞിരിക്കുന്നു-എന്‍.പി രാധാകൃഷ്ണന്‍

കാസര്‍കോട്: [www.malabarflash.com] കേരളത്തിലെ ജനങ്ങള്‍ മൂന്നാം ബദല്‍ ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ പ്രതിഫലനങ്ങള്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കാണും. 

മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയും യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരെയും സംസ്ഥാനത്ത് വലിയൊരു മാറ്റം ദൃശ്യമാണ്. ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല പന്ന്യന്‍ രവീന്ദ്രനെ പോലെയുള്ള എല്‍ഡിഎഫിലെ സഖ്യ കക്ഷികള്‍ പോലും ആക്ഷേപം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. 

യുഡിഎഫിലെ എല്ലാ കക്ഷികളിലും പെട്ട മന്ത്രിമാരും അഴിമതിയുടെ കരിനിഴലിലാണ്. ഇതിനെരിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ശക്തിയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. ഒരു വര്‍ഷത്തിനകം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജനപ്രീയ പദ്ധതികളുടെ ഫലങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ സമൂഹത്തില്‍ ദൃശ്യമാകും. 

അതു കൊണ്ട് തന്നെ ബിജെപി നടത്തുന്ന ജനസമ്പര്‍ക്ക അഭിയാന്‍ പദ്ധതി വമ്പിച്ച വിജയമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. 

ഉദുമ മണ്ഡലത്തില്‍ നടന്ന ബിജെപി ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണന്‍. ബിജെപി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ഷെട്ടി ശില്‍പശാല ഉദ്ഘാടനം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിരാമന്‍ നജ്ഞില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുരാജ് പരവനടുക്കം സ്വാഗതവും, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Mangad, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.