Latest News

ഇന്ത്യ കൈനീട്ടി സ്വീകരിച്ച കിന്റര്‍ ജോയ് അമേരിക്ക നിരോധിച്ച ഉത്പന്നം

കൊച്ചി: [www.malabarflash.com] മാഗി ന്യൂഡില്‍സിനെതിരായ നിയമനടപടി പുരോഗമിക്കുകയാണ്, ഇതിനിടെ പല ആഹാരസാധനങ്ങള്‍ക്കുനേരെയും വിമര്‍ശനശരങ്ങള്‍ ഉയര്‍ന്നുതുടങ്ങി. അക്കൂട്ടത്തില്‍ ഒന്നാണ് കിന്റര്‍ ജോയ്. കിന്റര്‍ ജോയ് ഇന്ത്യയിലെത്തിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല.

അമേരിക്ക പോലുള്ള പല രാജ്യങ്ങളും നിരോധിച്ച ഉത്പന്നമാണ് കിന്റര്‍ ജോയ് എന്ന് എത്രപേര്‍ക്കറിയാം? കുട്ടികളുടെ ജീവന് തന്നെ ഭീണിയായേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പലവിദേശ രാജ്യങ്ങളിലും കിന്റര്‍ ജോയ് നിരോധിച്ചത്. 

മിഠായിക്കൊപ്പെ ലഭിക്കുന്ന ചെറിയ കളിക്കോപ്പുകളാണ് കുട്ടികള്‍ക്ക് വില്ലനാകുന്നത്. ഇതുതന്നെയാണ് കിന്റര്‍ ജോയിയെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിലിടാവുന്ന ചെറിയ കളിക്കോപ്പുകളാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അത്ര ബോധവാന്മാരല്ലെന്നതാണ് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കമ്പനിക്ക് എളുപ്പം സാധിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.