Latest News

മൈലിയുടെ ഏറ്റവും പുതിയ ഫോട്ടോ ആരാധകരെ ഞെട്ടിച്ചു

അമേരിക്ക: [www.malabarflash.com] അമേരിക്കന്‍ പോപ് ഗായിക മൈലി സൈറസിന്റെ മൃഗസ്‌നേഹം പ്രസിദ്ധമാണ്. തന്റെ വളര്‍ത്തുമീനുകളിലൊന്നു ചത്തുപോയപ്പോള്‍ അതിന്റെ പേരില്‍ ഒരു പാട്ടുതന്നെ വരികളെഴുതി പാടി പോസ്റ്റ് ചെയ്ത കക്ഷിയാണ്. അതുമാത്രമല്ല കഴിഞ്ഞ വര്‍ഷം തന്റെ വളര്‍ത്തുനായ്ക്കളിലൊന്നിനെ ചെന്നായ കൊന്നു തിന്നതിന്റെ സങ്കടത്തില്‍ കക്ഷി മാംസഭക്ഷണം വെറുത്ത് വെജിറ്റേറിയനുമായി. 

നിലവില്‍ ബീന്‍, മേരി ജെയ്ന്‍, ഹാപ്പി, എമു എന്നീ വിളിപ്പേരുകളുള്ള നാലു വ്യത്യസ്തയിനം നായ്ക്കുട്ടികളുമായാണ് ജീവിതം. കൂടാതെ ഒരു പന്നിക്കുട്ടിയെയും വളര്‍ത്തുന്നുണ്ട്, പേര് ബബ്ബ സ്യൂ. ആ പന്നിക്കുട്ടിയുമായി പലതവണ ട്വിറ്റിറിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പക്ഷേ ബബ്ബയുമൊത്തുള്ള മൈലിയുടെ ഏറ്റവും പുതിയ ഫോട്ടോ ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. പേപ്പര്‍ മാഗസിന്റെ പുതിയ ലക്കത്തിലാണ് മേലാകെ ചെളി പൂശി വസ്ത്രങ്ങളൊന്നുമില്ലാതെ തന്റെ പ്രിയപ്പെട്ട പന്നിക്കുട്ടിയ്‌ക്കൊപ്പം മൈലി കവര്‍ചിത്രമായെത്തിയത്. 

ഈ ചൂടന്‍ ഫോട്ടോ മാത്രമല്ല ഉഗ്രനൊരു ഇന്റര്‍വ്യൂവും പേപ്പര്‍ മാഗസിനിനു നല്‍കിയിട്ടുണ്ട് മൈലി. മൃഗസ്‌നേഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തൂ എന്നാണ് കവര്‍ പേജിലൂടെ ൈമലി വ്യക്തമാക്കിയതെന്നു കരുതിയെങ്കില്‍ തെറ്റി. തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാമാണ് ഈ ഇരുപത്തിരണ്ടുകാരി വിശദമാക്കുന്നത്. 

അമേരിക്കയിലെ ഭവനരഹിതരായ ചെറുപ്പക്കാര്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെല്ലാം വേണ്ടി ശബ്ദമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ഹാപ്പി ഹിപ്പി ഫൗണ്ടേഷന്‍ എന്നൊരു സന്നദ്ധസംഘടന മൈലി രൂപീകരിച്ചിരുന്നു. ഇത്തരക്കാര്‍ക്കും ബജറ്റില്‍ നല്ലൊരു വിഹിതം വകയിരുത്തണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ക്ക് കത്തും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വവര്‍ഗരതിയോടുള്ള മൈലിയുടെ നിലപാടിനെപ്പറ്റി ചോദ്യം വന്നത്.

ഈ പെണ്‍കുട്ടിക്ക് അതിനുമുണ്ടായിരുന്നു ഉത്തരം: എന്നെ മതിമറന്ന് പ്രണയിക്കാന്‍ ആരു തയാറായാലും, അത് ആണായാലും പെണ്ണായാലും, എനിക്കൊരു കുഴപ്പവുമില്ല. അത്തരമൊരു ബന്ധം നിയമവിധേയമാണെങ്കില്‍ അതായത് വ്യക്തിക്ക് 18 വയസ്സു തികഞ്ഞിട്ടുണ്ടെങ്കില്‍ ആ ബന്ധത്തില്‍ ഞാന്‍ ധൈര്യമായി ഏര്‍പ്പെടും. 

സ്ത്രീകളുമായി അത്തരം ഒട്ടേറെ പ്രണയബന്ധങ്ങളുണ്ടായിട്ടുമുണ്ട്. പക്ഷേ അതൊന്നും ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ല. പതിനാലാം വയസിലാണ് തനിക്കാദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിയത്. അക്കാര്യം അന്നുതന്നെ അമ്മയോട് പറയുകയും ചെയ്തു...'ഇന്റര്‍വ്യൂവില്‍  മൈലി പറയുന്നു. ഇത്തരത്തില്‍ പേപ്പര്‍ മാഗസിനിലെ അഭിമുഖത്തിലെ ചില വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍തന്നെ മാഗസിന്‍ ചറപറ വിറ്റുപോവുകയാണെന്നാണു റിപ്പോര്‍ട്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.