കാസര്‍കോട്: [www.malabarflash.com] പി.ടി.എ ഫണ്ടിന്റെ പേരില്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ പണം കൊള്ളയടിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
പി.ടി.എ ഫണ്ട് എന്ന പേരിലും മറ്റും അമിതമായി പണം പിരിച്ചെടുക്കുന്ന സ്‌കൂള്‍ അധികൃതര്‍ അത് എവിടെ ചിലവഴിക്കുന്നുവെന്ന് വ്യക്തമാക്കാറില്ല.
പി.ടി.എ ഫണ്ട് എന്ന പേരിലും മറ്റും അമിതമായി പണം പിരിച്ചെടുക്കുന്ന സ്‌കൂള്‍ അധികൃതര്‍ അത് എവിടെ ചിലവഴിക്കുന്നുവെന്ന് വ്യക്തമാക്കാറില്ല.
ജില്ലയിലെ പല സ്‌കൂളുകളിലും ആന്വല്‍ഡേയുടെ ചിലവ് എന്ന പേരില്‍ കുട്ടികളില്‍ നിന്ന് അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപവരെ ഈടാക്കുന്നു. ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരത്തില്‍ മാത്രം ലക്ഷങ്ങളാണ് വാരുന്നത്. രണ്ട് സൗണ്ട് ബോക്‌സും ആവശ്യമെങ്കില്‍ ഒരു പന്തലും കെട്ടി നടത്തുന്ന പരിപാടിക്കാണ് ഭീമമായ തുക ഈടാക്കുന്നത്. ഇതിന് പതിനായിരം രൂപ പോലും ചിലവ് വരില്ല.
യൂണിഫോമിന്റെ പേരിലും വന്‍ തുക തട്ടിപ്പറിക്കുന്നുണ്ട്. ചില വസ്ത്രകടകള്‍ നിര്‍ദ്ദേശിക്കുന്ന കളര്‍ യൂണിഫോം തന്നെ ഉപയോഗിക്കണമെന്നും വര്‍ഷം തോറു അത് മാറ്റണമെന്നതും മാനേജ്‌മെന്റിന്റെ നിയമമാണ്. കടകളില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന യൂണിഫോമുകള്‍ക്ക് സ്‌കൂളില്‍ ഇരട്ടി തുക കൈപറ്റുന്ന സാഹചര്യവുമുണ്ട്.
മാനേജ്‌മെന്റ് ക്വാട്ടകള്‍ അട്ടിമറിക്കുന്ന സംഭവവും വ്യാപകമാണ്. പ്രത്യേക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കേണ്ട സീറ്റുകളെ വന്‍ തുക വാങ്ങി മറിച്ചു വില്‍ക്കുന്നതും പതിവായിട്ടുണ്ട്.
തങ്ങളുടെ സ്‌കൂളില്‍ തങ്ങള്‍ തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന ധിക്കാര നിലപാടാണ് പലമാനേജ്‌മെന്റുകളും സ്വീകരിക്കുന്നതെന്നും ഇതിനെ നോക്കി നില്‍ക്കാനാവില്ലെന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ എം.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. അസീസ് കളത്തൂര്‍, റഊഫ് ബായിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇബ്രാഹിം പള്ളങ്കോട്, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, സീദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗര്‍, നവാസ് കുഞ്ചാര്‍, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല, ഹസ്സന്‍ ബസരി, റഹ്മാന്‍ ഗോള്‍ഡന്‍, മനാഫ് എടനീര്‍, മര്‍സൂഖ് റഹ്മാന്‍, പി.സി.റിഫാദ്, ജബ്ബാര്‍ ചിത്താരി, റിസ്‌വാന്‍ പൊവ്വല്‍, റഫീഖ് വിദ്യാനഗര്‍, മജീദ് ബെളിഞ്ചം, സിദ്ധീഖ് ദണ്ഡഗോളി, നൗഷാദ് കുമ്പള, അന്‍സാഫ് കുന്നില്‍ സംസാരിച്ചു.
Keywords: Kasaragod, MSF, Malabarflash, Malabarnews, Malayalam News
No comments:
Post a Comment