മംഗലാപുരം: [www.malabarflash.com] കര്‍ണാടകയില്‍ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ ചരിത്ര നേട്ടം കരസ്ഥമാക്കി. 70 സീറ്റുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് വിജയിച്ചു. ചില സീറ്റുകളില്‍ ചില്ലറ വോട്ടുകള്‍ക്കാണ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.
സൗത്ത്കനറ ജില്ലയില്‍ 45 സീറ്റുകള്‍ നേടി എസ്.ഡി.പി.ഐ ചരിത്രംകുറിച്ചു. ഉള്ളാള്‍, ബജ്പ പഞ്ചായത്തില്‍ ആകെയുള്ള 15 സീറ്റില്‍ ഏഴ് സീറ്റുകളും എസ്.ഡി.പി.ഐ കരസ്ഥമാക്കി. സുള്ള്യ സവനൂരില്‍ നാല് സീറ്റ് നേടി. ഹാസന്‍ ജില്ലയില്‍ നാലും ഉഡുപ്പിയില്‍ നാലും റായ്ച്ചൂര്‍, മൈസൂര്‍, ബംഗളൂരു, ചിക്മാംഗളൂരു, ഉത്തര കനറ എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളുമാണ് പാര്‍ട്ടി നേടിയത്.
കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഏറ്റുമുട്ടിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയം കരസ്ഥമാക്കിയത്. വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.
Keywords: Karnadaka, SDPI, Malabarflash, Malabarnews, Malayalam News


No comments:
Post a Comment