Latest News

നവസമൂഹത്തിന്റെ ശക്തി വിദ്യാര്‍ഥികളിലാണ്: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: [www.malabarflash.com] പുതിയ സമൂഹത്തിന്റെ ശക്തി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തിലാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ പ്ലസ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നല്ല സമൂഹത്തിനായി വിദ്യാര്‍ഥികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സമൂഹത്തിന്റെ ദിശ നിര്‍ണയിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവും. അത് നന്മയുടേതാവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് വിദ്യാര്‍ഥികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ഡോ. രജിത്ത്കുമാര്‍ ആര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിച്ചു. ഇരുനൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. 

സി.ടി അഹമ്മദലി, അസീസ് കളത്തൂര്‍, റൗഫ് ബായിക്കര, കബീര്‍ ചെര്‍ക്കള, എം.എ നജീബ്, ഖലീല്‍ മാസ്റ്റര്‍, ഹമീദ് സി.ഐ.എ, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇബ്രാഹിം പള്ളങ്കോട്, ജാഫര്‍ കല്ലഞ്ചിറ, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, നിസാം ഹിദായത്ത്‌നഗര്‍, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതവും ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, MSF, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.