കോട്ടയം മണര്‍കാട് സ്വദേശി എബിന്‍ ലാലി മാത്യുവാണ് ക്രൂരമായ റാഗിങ്ങിനിരയായത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ് മുഖത്തെ എല്ല് പൊട്ടി. കണ്ണിനും കഴുത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മലയാളികളായ ഏഴു മുതിര്‍ന്ന വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കോളജ് കന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച് തിരിച്ചു പോവുകയായിരുന്ന എബിന്റെ കൂട്ടുകാരില്‍ ഒരാളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തല്ലാന്‍ ശ്രമിച്ചു. ഇതു എബിന്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളായ ഏഴുപേരും ചേര്‍ന്ന് എബിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കല്ലുപയോഗിച്ചായിരുന്നു ആക്രമണം. എബിനെ തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment