Latest News

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മാതൃകാ പ്രവര്‍ത്തനവുമായി പള്ളിക്കര പാക്കത്തെ ഒരു കൂട്ടം യുവാക്കള്‍

പള്ളിക്കര: [www.malabarflash.com] പകര്‍ച്ചവ്യാധികളും മാലിന്യപ്രശ്‌നങ്ങളും കൂടി വരികയും സന്നദ്ധസേവനത്തിന് പൊതുജനങ്ങള്‍ വിമുഖത കാട്ടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ ഒരുകൂട്ടം യുവാക്കളുടെ മാതൃകാ സേവനം ശ്രദ്ധേയമാകുന്നു. 

പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പാക്കം ജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളായ യുവാക്കളാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങിയത്. ക്ലബ്ബിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യബോധവല്‍ക്കരണ സെമിനാര്‍, ശുചിത്വ പ്രതിജ്ഞ, ശുചിത്വ ദീപം തെളിയിക്കല്‍, ശുചിത്വ സന്ദേശറാലി, സ്‌കൂള്‍-പൊതുസ്ഥല ശുചീകരണം എന്നിവ സംഘടിപ്പിച്ചു. 

പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ശ്രീകുമാര്‍, ജെപിഎച്ച്എന്‍ കൊച്ചുറാണി സെബാസ്റ്റിയന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ക്ലബ്ബ് ഭാരവാഹികളായ പ്രഭാകരന്‍ പള്ളിപ്പുഴ, സി.കെ.മണികണ്ഠന്‍, പി.സി.മധുസൂദനന്‍, പി.അനില്‍കുമാര്‍, അരുണ്‍നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദേശറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഫഌഗ് ഓഫ് ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ശ്രീകുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് അംഗം പി.ഗംഗ, അരുണ്‍നാരായണന്‍, പി.സി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചാത്തംഗം കെ.വി.ജയശ്രീ ഉദ്ഘാടനം ചെയ്തു. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശീന്ദ്രന്‍ ക്ലാസ്സെടുത്തു. പി.പ്രഭാകരന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുംദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം, ഉറവിട നശീകരണം, ശുചീകരണം, കുടിവെള്ള ശുചിത്വ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.