Latest News

മാഗി നൂഡില്‍സ് പരസ്യം: താരങ്ങള്‍ക്കെതിരെ കേസെടുക്കാമെന്ന് ബിഹാര്‍ കോടതി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി. ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്. മാഗിയുടെ ഉല്‍പാദകരായ നെസ്!ലെയ്‌ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. നെസ്!ലേ ഇന്ത്യക്കെതിരെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതിയില്‍ യുപി ഭക്ഷ്യ സുരക്ഷാ അതോറിറ്റി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അനുവദനീയമായതിലും കൂടിയ തോതില്‍ അജ്‌നോമോട്ടോയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സിനെതിരെ നടപടിയുണ്ടായത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതി താരങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. മാഗി നൂഡില്‍സ് ബ്രാന്‍ഡുമായി നിലവില്‍ കരാര്‍ ഇല്ലെന്നാണ് അമിതാഭ് ബച്ചന്റെ വിശദീകരണം. ഉല്‍പന്ന മികവ് ഗുണനിലവാരം പുലര്‍ത്തുന്നതായി കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മാധുരി ദീക്ഷിതും പറയുന്നു.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മാഗി നൂഡില്‍സ് സാംപിളുകള്‍ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) പരിശോധിക്കുന്നതായി കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന്‍ അറിയിച്ചിരുന്നു. മായം ചേര്‍ക്കല്‍ തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. എഫ്എസ്എസ്എഐ നടത്തുന്ന പരിശോധനാ ഫലം മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കും. ഇതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
Advertisement

Key words: Maggi, Amithabh Bachan, Maduru Dixit, Preethi zinta, Court, FSSAI,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.