Latest News

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി രാജ്യത്തെ ആദ്യത്തെ പരസ്യം ശ്രദ്ധേയമാകുന്നു [വീഡിയോ]

ന്യൂഡല്‍ഹി: [www.malabarflash.com]സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഇന്ത്യയില്‍ ലെസ്ബിയന്‍ പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയ ആദ്യ പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനും വേണ്ടിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

തമിഴ് പെണ്‍കുട്ടിയും ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയും പരസ്യത്തിലെ കഥാപാത്രങ്ങളായെത്തുന്നു. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യം അവതരിപ്പിക്കുന്നുണ്ട്.

യു ട്യൂബില്‍ 4 ലക്ഷത്തിനടുത്ത് പ്രേക്ഷകര്‍ ഇത് കണ്ടുകഴിഞ്ഞു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ കൂടിയാകുമ്പോള്‍ ആകെ മുപ്പത് ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞെന്നാണ് പരസ്യചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.