Latest News

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണം: യോഗി ആദിത്യനാഥ് എംപി

ന്യൂഡല്‍ഹി: [www.malabarflash.com] യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന ബിജെപി എംപി യോഗി ആദിത്യനാഥ്. യോഗ ദിനാചരണത്തിന്റെ ഭാഗമായി സൂര്യനമസ്‌ക്കാരം ഒഴിവാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.

സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണെന്നും അത് ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പും യോഗി ആദിത്യനാഥിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഗോരഖ്പുരില്‍നിന്നുള്ള ബിജെപി എം.പിയാണ് യോഗി ആദിത്യനാഥ്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.