Latest News

നടി പ്രിയങ്ക വിവാഹ മോചനത്തിന്

തിരുവനന്തപുരം: [www.malabarflash.com] ഒരുപിടി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി പ്രിയങ്ക വിവാഹ മോചനത്തിന്. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനായി പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. 2012 മേയ് 23നായിരുന്നു പ്രിയങ്കയുടെ വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകനുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടില്‍ത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല.

സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക അടുത്തിടെ തിരികെ എത്തിയിരുന്നു. അനീഷ് അന്‍വറിന്റെ കുമ്പസാരമാണ് ഒടുവില്‍ റിലീസ് ചെയ്തത്. ജയസൂര്യയാണ് നായകന്‍.

മമ്ത, ജ്യോതിര്‍മയി, ലിസി, മഞ്ജുവാര്യര്‍ തുടങ്ങി അടുത്തിടെവിവാഹ മോചനം നേടുന്ന നടിമാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സിനിമയിലേക്കുള്ള തിരിച്ചുവരവാണ് മിക്കവരുടെയും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.