Latest News

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി; പരിയാരത്ത് സ്വാശ്രയ രീതിയില്‍ പ്രവേശനം

കണ്ണൂര്‍: [www.malabarflash.com] പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പുറകേ പരിയാരത്ത് സ്വാശ്രയ രീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി. പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ തിരുവനന്തപുരത്ത് ആരോഗ്യ, സഹകരണ വകുപ്പ് സെക്രട്ടറിമാരില്‍ നിന്നാണ് ഇത്തവണയും സാശ്രയരീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി നേടിയത്.

വടക്കന്‍മലബാറിലെ ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കികൊണ്ട് ബുധനാഴ്ച്ചയാണ് ജനസമ്പര്‍ക്ക വേദിയില്‍ മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടത്തി പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ തിരുവനന്തപുരത്ത് ആരോഗ്യ, സഹകരണവകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഇത്തവണയും സ്വാശ്രയരീതിയില്‍ എം ബിബിഎസ്, എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നടത്താന്‍ അനുമതി നേടി. 

ആകെയുള്ള നൂറുസീറ്റില്‍ 35 മാനേജ്‌മെന്റ് സീറ്റിലും 15 എന്‍ആര്‍ഐ സീറ്റിലും സ്വശ്രയരീതിയില്‍ പ്രവേശനം നടത്താനാണ് അനുമതി. ബാക്കിയുള്ള 50 മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നേടുന്നവരും സര്‍ക്കാര്‍ കോളജില്‍ നിന്ന് ഈടാക്കുന്നതിന്റെ അഞ്ചിരട്ടി ഫീസ് നല്‍കണം.

പരിയാരം മെഡിക്കല്‍ കോളജിലെ പിജി സീറ്റില്‍ കഴിഞ്ഞ ആഴ്ച സ്വാശ്രയ രീതിയില്‍ തന്നെയാണ് പ്രവേശനം നടത്തിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം സ്വാശ്രയരീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയതിനെതിരെ ആക്ഷേപം ശക്തമായി. കോടിക്കണക്കിന് രൂപ പരിയാരം ഭരണസമിതിക്ക് ലാഭമുണ്ടാക്കാനുള്ള അവസരം സഹകരണ ആരോഗ്യവകുപ്പുകള്‍ ചെയ്തുകൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളും കുറ്റപ്പെടുത്തുന്നു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതിനതിരേയും പ്രതിഷേധമുണ്ട്.

Keywords: Kannur, pariyaram medical college, Ummen Chandi, Government, Health co operative department, Malabar, Congress.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.