Latest News

ഷാഹുല്‍ ഹമീദ് വധം: ഒരു പ്രതികൂടി വലയില്‍

ഉദുമ:[www.malabarflash.com] സഹോദരനോടൊപ്പം മരണ വീട്ടിലേക്ക് പേകുമ്പോള്‍ പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന അബൂബക്കറിന്റെ മകന്‍ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് വലയിലായി.

കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ കാസര്‍കോട്ടെ ഒളിത്താവളത്തില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ഈ കേസില്‍ പാക്യാര സ്വദേശികളായ റഈസ് (24), ഖാഉ എന്ന ഇര്‍ഷാദ് (22) ,ഷിഹബ് (23) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ നാല് പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മെയ് 12ന് രാത്രി 1 മണിയോടെ ഉദുമ പടിഞ്ഞാറിലെ ബന്ധു മരിച്ച വിവരമറിഞ്ഞ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളിനടുത്ത് വച്ച് എട്ടംഗ സംഘം ഷാഹുലിനെയും സഹോദരനേയും തടഞ്ഞു നിര്‍ത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.