Latest News

എസ് എസ് എഫ് പരിസ്ഥിതിവാരാചരണം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: [www.malabarflash.com] 'നാളേക്കൊരു തണല്‍' എ പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. 

പരിസ്ഥി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുതിന്റെ മുന്നോടിയായി എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്യും. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കു പ്രചാരണങ്ങള്‍ ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
കാസര്‍കോട് പുലിക്കുിന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി എ അശ്‌റഫലി, നാഷണല്‍ അബ്ദുല്ല, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ശാനവാസ് മദനി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍, ശക്കീര്‍ എം ടി പി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എിവര്‍ സംബന്ധിച്ചു.

ജില്ലയിലെ 400 ഓളം യൂണിറ്റ്, 41 സെക്ടര്‍, 6 ഡിവിഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 10 വീതം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. കൂടാതെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ സ്വന്തം വീട്ടു വളപ്പില്‍ മൂന്നു വീതം വൃക്ഷത്തൈകള്‍ നട്ട്പിടിപ്പിക്കും. നടുന്ന വൃക്ഷത്തൈകള്‍ സംരക്ഷിക്കുതിനും പരിപാലിക്കുതിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.