Latest News

അബ്ദുള്ള തുന്നിയെടുക്കുന്നു തൃക്കരിപ്പൂര്‍ തൊപ്പികള്‍

തൃക്കരിപ്പൂര്‍: [www.malabarflash.com] നിസ്‌കാരത്തൊപ്പി നിര്‍മാണത്തിലും വില്പനയിലും കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് തങ്കയത്തെ എം.ടി.പി.അബ്ദുള്ള. തൃക്കരിപ്പൂര്‍ ടൗണില്‍ ബസ്മില്ല കേപ്പ്‌സെന്റര്‍ നടത്തുന്ന അബ്ദുള്ള ഇപ്പോഴും അഴകുള്ള തൊപ്പി തുന്നിയെടുക്കുന്നു.

തൃക്കരിപ്പൂര്‍ തൊപ്പി എന്ന പേരില്‍ കടകളില്‍ നിന്നും ലഭിക്കുന്നത് അബ്ദുള്ളയുടെ തൊപ്പികളാണ്. ഏറ്റവും വിലക്കുറവിലാണ് തൊപ്പി വില്‍ക്കുന്നത്. 30 മുതല്‍ 80 രൂപ വരെയുള്ള തൊപ്പികളാണ് അബ്ദുള്ളയുടെ ബ്രാന്‍ഡിലുള്ളത്. തൃക്കരിപ്പൂരിലെ കടയില്‍ ഒരു സഹായി കൂടിയുണ്ട്. 

റംസാന്‍ നാളുകളിലാണ് തൊപ്പിവില്പന ഏറെയും നടക്കുന്നത്. ഇതിനായി തൊപ്പികളുടെ ഒരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. സ്വന്തമായ മാതൃകയിലാണ് അബ്ദുള്ള തൊപ്പി തുന്നിയെടുക്കുന്നത്. വിപണിയില്‍ പലതരത്തിലുള്ള തൊപ്പികളുണ്ടെങ്കിലും അതിനെയൊന്നും അബ്ദുള്ള അനുകരിക്കാറില്ല. തൃക്കരിപ്പൂര്‍ തൊപ്പി തേടി ദൂരസ്ഥലങ്ങളില്‍നിന്ന് ആളുകളെത്തുന്നുണ്ട്.

തൃക്കരിപ്പൂര്‍ തൊപ്പിക്ക് പുറമേ മറ്റ് തൊപ്പികളും അബ്ദുള്ള വില്പന നടത്തുന്നുണ്ട്. ഒമാന്‍, താലിബാന്‍, ബംഗ്ലൂദേശ്, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും തൊപ്പി വില്പനയ്ക്കായി എത്തുന്നുണ്ട്. ഇതിന് 80 മുതല്‍ 200 രൂപവരെ വിലയുണ്ട്. തൊപ്പി നിര്‍മാണ രംഗത്തേക്ക് പുതുതായി ആളുകള്‍ കടന്നുവരുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. 

ഏറെ പ്രീതിയുള്ള കാസര്‍കോട് തളങ്കര തൊപ്പി വിപണിയില്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്ളയുടെ തുന്നലിന്റെ മനോഹാരിതയാണ് തൃക്കരിപ്പൂര്‍ തൊപ്പിക്ക് ആവശ്യക്കാര്‍ തേടിയെത്തുന്നത്.

Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.