Latest News

മംഗളൂരുവില്‍ യുവാവ് കുത്തേറ്റു മരിച്ചു

മംഗളുരു: [www.malabarflash.com] മംഗളൂരു താലൂക്ക് ഓഫീസിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ഉള്ളാള്‍ മൊഗവീര്‍പട്‌നയിലെ രഞ്ജിത്താണ് (20) മരിച്ചത്.

രഞ്ജിത്തിനെ കുത്തിയെന്ന് സംശയിക്കുന്ന കണ്ടുക്കയിലെ ധനു എന്നയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍പോയി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. കഞ്ചാവിന് അടിമപ്പെട്ടയാളാണ് പ്രതിയെന്നാണ് വിവരം.

കുത്തേറ്റ് ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയ രഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു മരിച്ച രഞ്ജിത്ത്.
Advertisement

Keywords: Karnakadaka News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.