കാസര്‍കോട്: [www.malabarflash.com] 2015 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫോട്ടോ പതിച്ച കരട് വോട്ടര്‍ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്‍മേലുളള ആക്ഷേപങ്ങളും തിങ്കളാഴ്ച (ജൂണ്‍ 22 )മുതല്‍ ജൂലൈ 15 വരെ സ്വീകരിക്കും.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
കരട് വോട്ടര്‍ പട്ടികയെ സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട നടപടിക്രമം, സമയക്രമം എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിധം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും നോട്ടീസ് നല്‍കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് 20 രൂപ ഫീസടച്ച് അക്ഷയ സെന്റര്‍ മുഖേനയും ഓണ്‍ലൈന്‍ അപേക്ഷകള്‍സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment