Latest News

കല്യാണത്തിന് ശേഷം വധു നേരെ പോയത് വേശ്യാലയത്തിലേക്ക്‌

വിയന്ന: [www.malabarflash.com] ഓസ്ട്രിയയില്‍ കഴിഞ്ഞയാഴ്ച ഒരു അപൂര്‍വ്വ കല്യാണം നടന്നു. ഹോളിവുഡ് സിനിമാക്കഥ പോലെ വിയന്നയിലെ പ്രശസ്തനായ ഒരു കോടീശ്വരന്‍ കല്യാണം കഴിച്ചു. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ വധു തന്റെ ജോലിക്കായി പോയി. ഇനി ജോലി എവിടെയാണെന്നല്ലേ ? വേശ്യാലയത്തില്‍...

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു സംഭവം. വിയന്നയിലെ വലിയ വ്യവസായിയായ ക്ലൗസും (58) ലൂസിയയും (28) തമ്മിലുള്ള വിവാഹമാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. ചെക്ക് റിപ്പബ്ലിക്കുകാരിയായ ലൂസിയ ദീര്‍ഘനാളായി ഓസ്ട്രിയയിലെ ഒയിസിസ് എന്ന സെക്‌സ് ക്ലബ്ബില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ വേശ്യാലയത്തില്‍ പോയിട്ടില്ലാത്ത ക്ലൗസ് കൂട്ടുകാരനൊപ്പം കൂട്ടുകാരന്റെ സന്തോഷത്തിനു വേണ്ടി വേശ്യാലയത്തില്‍ പോയതായിരുന്നു

എന്നാല്‍ ആദ്യ ദിവസം തന്നെ ക്ലൗസ് തീരുമാനിച്ചു ജീവിതത്തില്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അത് ലൂസിയയെ മാത്രമായിരിക്കും. രണ്ട് മണിക്കൂറെ ആലോചിച്ചുള്ളൂ. വാരാന്ത്യത്തില്‍ കല്യാണവും നടന്നു. വധുവിനു ക്ലൗസ് നല്‍കിയ സമ്മാനങ്ങളുടെ പട്ടിക വളരെ വലുതാണ്. ഒരു ഔഡി A8 കാര്‍ (1,30,000 യൂറോ വിലവരും), ആഭരണങ്ങള്‍, 12 ഡയമണ്ടുകള്‍ പതിപ്പിച്ച റൂബി മോതിരം അങ്ങനെ നീളുന്നു സമ്മാനങ്ങള്‍

വിവാഹത്തിന് വധുവിന്റെ സഹപ്രവര്‍ത്തകരെല്ലാം സന്നിഹിതരായിരുന്നു. ഭാവി പരിപാടികളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കല്യാണത്തിന് ശേഷം ലൂസിയയ്ക്ക് അവളുടെ ജോലി ചെയ്യാനുണ്ട്. അതിനു ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ക്ലൗസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലൂസിയയുടെ മറുപടി മറ്റൊന്നായിരുന്നു. എനിക്ക് എന്റെ ജോലിയും കൂട്ടുകാരെയും ഏറെ ഇഷ്ടമാണ്. അതുകൊണ്ട് ഉടനെ തന്നെ വേശ്യാലയത്തിലേക്ക് പോകണം. ഭാവിയില്‍ നല്ലൊരു ഹണിമൂണ്‍ ട്രിപ്പും കുഞ്ഞുങ്ങളും ഒക്കെ ആഗ്രഹിക്കുന്നു എന്ന് അവര്‍ പറഞ്ഞു. തന്റെ തിരുമാനം ശരിയെന്ന് നൂറുശതമാനവും വിശ്വസിക്കുന്നതായി ക്ലൗസ് ഉറപ്പിച്ചു പറയുന്നു.

Keywords: international News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.