ജര്‍മന്‍: [www.malabarflash.com] വിവാഹമോചനവും തുടര്‍ന്നുള്ള സ്വത്ത് വീതംവെക്കലുകളുമെല്ലാം എല്ലാ നാട്ടിലുമുളള കോടതി വിധികളാണ്… ഭര്‍ത്താവിന്റെ സ്വത്തിന്റെ ഇത്ര ശതമാനം ഭാര്യയ്ക്ക്, അല്ലെങ്കില്‍ മാസം ഇത്ര തുക ഇതൊക്കെയാണ് ജീവനാംശത്തിന്റെ കണക്കുകള്‍..
എന്നാല്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ നേര്‍പകുതിക്ക് വിവാഹമോചനം നേടിയ ഭാര്യ അര്‍ഹയാണ് എന്ന ജര്‍മന്‍ കോടതി വിധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. കോടതി വിധി പൂര്‍ണമായും അനുസരിക്കാന്‍ ബാധ്യസ്ഥനായ ഭര്‍ത്താവ് വീട്ടിലുള്ള എല്ലാ വസ്തുക്കളും പകുതിയാക്കി മുറിച്ച് ഭാര്യയ്ക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞില്ല, സാധനങ്ങളെല്ലാം പകുതിയാക്കി മുറിക്കുന്ന വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു അയാള്‍… 33 ലക്ഷത്തിനടുത്ത് ആളുകളാണ് അപ്‍ലോഡ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത്.
ദേഷ്യം കൊണ്ടാണെങ്കിലും സാധനങ്ങളൊന്നു തന്നെ വെട്ടിമുറിച്ചല്ല അയാള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്തത്. ഡ്രില്ലറും കട്ടറും പേനാകത്തിയും ഉപയോഗിച്ച് വളരെ സൂക്ഷ്മമായിട്ടാണ് ഓരോന്നും പകുതിയാക്കിയിരിക്കുന്നത്…
വീട്ടിലെ നാല് കസേരകള്‍ ഓരോന്നും പകുതിയാക്കി മുറിച്ചിരിക്കുന്നു, സിഡികള്‍ ഒരോന്നും പകുതി വീതം, വീട്ടിലെ മെയില്‍ ബോക്സ്, സൈക്കിള്‍, കോഡ്‍ലെസ് ഫോണ്‍, ഹെല്‍മറ്റ്, സോഫ, ഡെഡ്ഢിബെയര്‍, കട്ടില്‍, കാറ്, ടിവി, ആപ്പിളിന്റെ ലാപ്‍ടോപ്പും സ്മാര്‍ട്ട് ഫോണും തുടങ്ങി ഓരോന്നും പകുതിയാക്കി മുറിച്ചെടുത്ത് ഇ-ബേ വഴി അയാള്‍ ഭാര്യയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
ഫോര്‍ ലോറ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ഡെര്‍ ജൂലി ഓണ്‍ലൈന്‍ എന്ന ഐഡി ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്… സാധനങ്ങള്‍ മുറിക്കുന്നത് പകര്‍ത്താന്‍ യുവാവിന് മറ്റൊരാളുടെ സഹായമുണ്ടായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമാണ്.
കഴിഞ്ഞുപോയ മനോഹരമായ 12 വര്‍ഷങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു ലോറ എന്നുപറഞ്ഞുകൊണ്ടാണ് വീഡിയോ ആരഭിച്ചിരിക്കുന്നത്.

No comments:
Post a Comment