Latest News

ചൈനയില്‍ കോപ്പിയടി പിടികൂടാന്‍ ഡ്രോണുകള്‍ രംഗത്ത്

ബീജിങ്: [www,malabarflash.com] കോപ്പിയടിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പലതരം തന്ത്രങ്ങളാണ് അധികാരികള്‍ പ്രയോഗിക്കാറുള്ളത്. ഒരുപരിധി വരെ മാത്രമേ അത്തരം ശ്രമങ്ങള്‍ വിജയിക്കാറുള്ളൂ. എന്നാല്‍ ചൈനയിലെ ഒരു പ്രമുഖ സര്‍വകലാശാല ഡ്രോണ്‍ ഉപയോഗിച്ചാണ് കോപ്പിയടി തടഞ്ഞത്.

ഹെനാന്‍ പ്രവിശ്യയിലെ ലുയോയാങ് നഗരത്തില്‍ ഒരു പ്രമുഖ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ തലക്കുമുകളില്‍ ഡ്രോണ്‍ വട്ടമിടുന്നുണ്ടായിരുന്നു.

രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് കോപ്പിയടി കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉപയോഗിച്ചത്. അധികാരികളുടെ കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക് കടത്തിയ ഏതെങ്കിലും ഉപകരണങ്ങളിലേക്ക് സിഗ്നലുകള്‍ വല്ലതും വരുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു ഡ്രോണുകളുടെ ജോലി.

എന്നാല്‍ പരീക്ഷയുടെ ആദ്യ ദിവസം അത്തരം സിഗ്നലുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഹെനാന്‍ പ്രവിശ്യയിലെ ഒരു വാര്‍ത്താ വെബ്‌സൈറ്റ് അറിയിച്ചു. ചൈനയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ എഴുതണം.

Keywords: International News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.