Latest News

ഒന്നര വയസുകാരനെ പിതാവ് നിലത്തെറിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മൂഴിയാര്‍ ട്രൈബല്‍ കോളനിയിലെ താമസക്കാരനായ വിനോദ് ആണ് സ്വന്തം കുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്‌.[www.malabarflash.com] 

ഇയാളെ മൂഴിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വിഷം കഴിച്ചതായി സംശയിക്കുന്നതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

രണ്ട് വര്‍ഷം മുന്‍പ് ഇവരുടെ രണ്ട് വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചതും രാജന്റെ മര്‍ദ്ദനം കാരണമെന്ന് സംശയം.ശനിയാഴ്ച്ച വൈകുന്നേരം 7 മണിയോടെ മൂഴിയാറിലെത്തിയ ആരോഗ്യ വകുപ്പിന്റെ പാലിയേലിറ്റീവ്
കെയര്‍ യൂണിറ്റ് വാഹനത്തിന്റെ ഡ്രൈവറാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. വിനോദ് ഭാര്യ സുധയുമായുള്ള വഴക്കിനിടെ ഒന്നര വയസുകാരനായ കുട്ടിയെ ബലമായി പിടിച്ചു വാങ്ങി റോഡിലെറിയുകയായിരുന്നു. 

സംഭവം കണ്ട് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിലെ ഡ്രൈവര്‍ കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആദിവാസി പ്രമോട്ടറായ ഗിരീഷിനെ ഏല്‍പ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി മനസിലാക്കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2. 30 ഓടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജിലെക്ക് കൊണ്ടു പോയതായി ട്രൈബല്‍ പ്രമോട്ടറായ അനിത പറഞ്ഞു.
ഭയന്നു പോയ വിനോദിന്റെ ഭാര്യ സുധ വനത്തില്‍ കയറി ഒളിച്ചു. ഇവരെ ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. വിനോദ്-സുധ ദമ്പതികളുടെ രണ്ട് വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചതും ഇയാളുടെ മര്‍ദനം കാരണമാണെന്ന് സംശയിക്കുന്നു. 

ഈ കുട്ടികളും വിനോദിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പല തവണ ഇവിടെ ചികിത്സ തേടിയതായി പ്രമോട്ടറായ അനിത പറഞ്ഞു. ഇവരുടെ മരണവിവരം പുറം ലോകത്തെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.