Latest News

ബന്തടുക്ക-ആലട്ടി-കര്‍ണാടക റോഡിനു കര്‍ണാടക വനംവകുപ്പിന്റെ അനുമതി

കുറ്റിക്കോല്‍: [www.malabarflash.com] ബന്തടുക്കയില്‍ നിന്നും ആലട്ടിവഴി കര്‍ണാടകയിലേക്കുള്ള റോഡ് യഥാര്‍ഥ്യമാകുന്നു. റോഡ് വികസനത്തിനു കര്‍ണാടക വനം വകുപ്പും സര്‍ക്കാരും അനുമതി നല്‍കി. മൂന്നര പതിറ്റാണ്ടുകാലമായി നിലനിന്നിരുന്ന ആവശ്യമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്.

ബന്തടുക്കയില്‍ നിന്നും ആലട്ടി വഴി സുള്ള്യയിലേക്കുള്ള പാതയില്‍ 1.7 കിലോമീറ്റര്‍ ദൂരം കര്‍ണാടക സര്‍ക്കാരിന്റെ വന മേഖലയിലൂടെയായിരുന്നു കടന്നുപോകുന്നത്. വനംവകുപ്പ് അനുമതി നിഷേധിച്ചതിനാല്‍ ഇവിടെ റോഡ് വിപുലപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ചില സമയങ്ങളില്‍ റോഡ് അടച്ചിടുന്നതും പതിവായിരുന്നു. കേരള- കര്‍ണാടക അതിര്‍ത്തിയിലെ ജനങ്ങള്‍ക്കു ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഇരു സര്‍ക്കാരുകളിലും ജനങ്ങള്‍ സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് ഇപ്പോള്‍ പരിഹാരമായത്. റോഡ് വിപുലീകരിക്കുന്നതിനു മൂന്നു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. റോഡിനു വേണ്ടി അനുവദിക്കുന്ന വനഭൂമിക്കു പകരം 1.35 ഹെക്ടര്‍ സ്ഥലവും കര്‍ണാടക സര്‍ക്കാര്‍ വനം വകുപ്പിനു നല്‍കിയിട്ടുണ്ട്. കൂടാതെ മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കു പകരം വൃക്ഷത്തൈവച്ചു പിടിപ്പിക്കാന്‍ 18 ലക്ഷവും വനം വകുപ്പു നല്‍കിയിട്ടുണ്ട്. റോഡരികില്‍ നിന്നും 104 മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരിക.

റോഡ് നിലവില്‍ വരുന്നതോടെ ഇരു സംസ്ഥാന അതിര്‍ത്തികളിലും വന്‍ പുരോഗതിയാണു പ്രതീക്ഷിക്കുന്നത്.കാര്‍ഷിക മേഖലയിലും വന്‍നേട്ടങ്ങളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.



Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.