തൃശ്ശൂര്‍: [www.malabarflash.com] മുന്‍പരിചയമുള്ള വയോധികയെ പീഡിപ്പിച്ച് റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതിക്ക് 14 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. അഞ്ചേരിച്ചിറ കാച്ചേരി കൊള്ളന്നൂര്‍ വീട്ടില്‍ വില്‍സ (മണി -56)നാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷ വിധിച്ചത്.
2013 ഒക്ടോബര്‍ 11നാണ് സംഭവം. ഭാര്യയില്ലാത്ത സമയത്ത് വീട്ടിലെത്തിയ സ്ത്രീയെ പ്രതി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. റോഡരികിലെ പുല്‍ക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാലുമാസത്തിനു ശേഷം പെരുമ്പാവൂരിലെ അനാഥാലയത്തില്‍വെച്ച് ഇവര്‍ മരണമടയുകയും ചെയ്തു.
സംഭവം നടന്ന ദിവസം തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയോധിക നെഞ്ചുവേദനമൂലം മരണപ്പെട്ടതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ദൃക്‌സാക്ഷികളും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇവര്‍ പ്രതിയുടെ വീട്ടിലേക്കു കയറിപ്പോകുന്നത് കണ്ടവരുണ്ടായിരുന്നു.
ചികിത്സിച്ച ഡോക്ടറോട് ഇവര്‍ പറഞ്ഞതും സാഹചര്യത്തെളിവുകളും വെച്ചാണ് നാലാം അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.പി. സുധീര്‍ ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. രണ്ട് വകുപ്പുകളിലുമായി ഏഴുവര്‍ഷം വീതമാണ് ശിക്ഷ. ഒന്നിച്ചനുഭവിക്കുമ്പോള്‍ മൊത്തം ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, അഡ്വ. ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment