Latest News

ഫഹദിന്റെ കൊല; പ്രതിയെ മാനസിക രോഗിയെന്ന് മുദ്രകുത്തി നിസാരവല്‍ക്കരിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: [www.malabarflash.com] സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒമ്പത് വയസുകാരന്‍ വെട്ടേററുമരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം, മുസ്‌ലിംലീഗ്, കെ.എസ്.യു, എസ്.ഡി.പി.ഐ, ബിജെപി തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി.

പട്ടാപകല്‍ ഒരു പിഞ്ചുകുഞ്ഞിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ മാനസിക രോഗിയെന്ന് മുദ്രകുത്തി സംഭവത്തെ നിസാരവല്‍ക്കരിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ സമര രംഗത്തിറങ്ങുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു.
പൈശാചിക സംഭവം; സി.പി.ഐ(എം)
കാസര്‍കോട്ട് :കല്ല്യോട്ട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 3-ാം ക്ലാസ്
വിദ്യാര്‍ത്ഥിയായ ഫഹദിനെ നടുറോഡില്‍ വെട്ടിക്കൊന്ന പൈശാചിക
സംഭവത്തില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേററ് ശക്തമായി പ്രതിഷേധിച്ചു. 7വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടികൊലപ്പെടുത്തിയ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായ വിജയനെ മാനസിക അസ്വസ്ത്യമുള്ള ആളാണെന്ന് വ്യഖ്യാനിച്ച് സംഭവത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്.
ഈ ആര്‍.എസ്സ്.എസ്സ് കൊലയാളിയുടെ ക്രമിനല്‍ പശ്ചാതലം എല്ലാ നാട്ടുകാര്‍ക്കും അറിവുള്ളതാണ്.

ഇതിനെ വെള്ള പൂശാനാണ് ആര്‍.എസ്സ്.എസ്സ്, ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത് ഇത് അത്യന്തം പ്രതിഷേധാര്‍ഹവും, അപലപനിയവുമാണെന്ന് സെക്രട്ടറിയേററ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍തഥിയെ വെട്ടി കൊന്ന സംഭവം, സമഗ്ര അന്വേഷണം വേണം, മാനസിക രോഗി എന്നത് പോലീസ് ഭാഷ്യം മാത്രം; മുസ്ലീം ലീഗ്

ഫഹദിന്റെ കൊലപാതകവുമായി ബന്ധപെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലീം ലീഗ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് കരീം കുണിയ ആവശ്യപ്പെട്ടു.
മാനസിക രോഗി എന്നത് പോലീസിന്റെ വാദം മാത്രമാണ്. ഈ പ്രദേശത്ത് ഏതാനും ദിവസം മുമ്പ് വന്ന് താമസിച്ച അജ്ഞാതനെ കുറിച്ച് പോലീസ് അന്വേഷിക്കണം. 

ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കററിന്റെ പിന്‍ബലത്തില്‍ ആരെയും കൊല്ലാം എന്നാണെങ്കില്‍ ഇത്തരം സര്‍ട്ടിഫിക്കററുകള്‍ സംഘടിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല, ഇത്തരം സര്‍ട്ടിഫിക്കററുകളുടെ പിന്‍ ബലത്തില്‍ പ്രതിയുടെ കുടുംബത്തിലെ ഒരു അംഗത്തിനെതിരെ ഇത്തരം ഹീന പ്രവര്‍ത്തി നടത്തിയാല്‍ മനസിലാക്കാവുന്നതേ ഉളളൂ പ്രതിയുടെ മാനസിക രോഗം.

ശരിയായ ദിശയില്‍ അന്വേഷണം നടത്തി ഗൂഡാലോചന കണ്ടെത്തിയില്ലങ്കില്‍ മുസ്ലീം ലീഗ് സമര രംഗത്ത് ഇറങ്ങും. ജില്ലയിലെ പോലീസ്അധികാരികള്‍ ഹീന ക്യത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ അന്വേഷിക്കാതെ സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു കൈകഴുകുകയാണ്. ഈ വിഷയത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ മുസ്ലീം ലീഗ് പ്രക്ഷോഭത്തിനിറങ്ങുമെന്നും കരീം കുണിയ പറഞ്ഞു. 

കൊലയാളിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ത്ത് കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം: ഡിവൈഎഫ്‌ഐ
കാഞ്ഞങ്ങാട്: കല്ല്യോട്ട് ഗവണ്‍മെന്റ് സ്‌ക്കുളിലെ മുന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സ്‌ക്കുളിലെക്ക് കുട്ടുകാരുമൊത്ത് പോവുകയായിരുന്ന ഫഹദിനെ വഴിയില്‍
വെച്ച് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനും നിരവധി കേസില്‍ പ്രതിയുമായ വിജയന്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലയാളിക്ക് മാനസിക രോഗമുണ്ടെന്ന്
വരുത്തി തീര്‍ത്ത് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നത്.

നാടിനെ ഞെട്ടിച്ച ഈ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേററ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഫഹദിന്റെ കൊലപാതകത്തിലെ ദുരൂഹത അകററണം: എസ് ഡി പി ഐ
പെരിയ കല്ല്യോട്ട് അബ്ബാസിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദിനെ തടഞ്ഞു നിര്‍ത്തി ബിജെപി പ്രവര്‍ത്തകാന്‍ വെട്ടി ക്കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് എസ് ഡി പി ഐ ഉദുമ മണ്ഡലം കമിററി ആവശ്യപ്പെട്ടു.

ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ മാനസികരോഗിയാക്കി കേസ് വഴി തിരിച്ച വിടാനുള്ള അധികാരികളുടെ നീക്കത്തില്‍ എസ് ഡി പി ഐ പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡനറ് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു സെക്രടറി അഷ്‌റഫ് കോളിയടുക്കം ജില്ലാ സെക്രട്ടറി മുഹമ്മദ് പക്യാര പ്രസംഗിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം: കെ.എസ്.യു
കാഞ്ഞങ്ങാട്: കല്ല്യോട്ട് ഗവ.ഹൈസ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയായ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ പറഞ്ഞു.

നാളുകള്‍ക്ക് മുമ്പാണ് ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അഭിലാഷ് കൊല്ലപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിക സ്വീകരിക്കണമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. 

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന കെഎസ്‌യു ബ്ലോക്ക്തല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രദീപ്. 

ബ്ലോക്ക് പ്രസിഡന്റ് ഗോകുല്‍ ഇരിയ അദ്ധ്യക്ഷത വഹിച്ചു. ഷിബിന്‍ ഉപ്പിലിക്കൈ, അമര്‍നാഥ് യാദവ്, യൂണിറ്റ് പ്രസിഡന്റ് ഐ.വി.അഭിജിത്ത്, അബിന്‍ തോമസ്, പി.വി.ഷൈജു എന്നിവര്‍ സംസാരിച്ചു.


പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ സ്‌കൂളിലേക്ക് പോകുന്ന വഴി അതിദാരുണമായി കൊലപ്പെടുത്തിയ വിജയന്‍ എന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

പ്രതി മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് പ്രതിക്ക് ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനിടയാക്കുമെന്നും പ്രതിയെ വെറുതെ വിട്ടാല്‍ വീണ്ടും ഇത്തരം അക്രമ സംഭവം ആവര്‍ത്തിക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പ്രതിക്ക് ശിക്ഷ ഉറപ്പാക്കി മാതൃക കാണിക്കണമെന്നും കൊലപാതകത്തിനിരയായ ഫഹദിന്റെ വീട് സന്ദര്‍ശിച്ചു കൊണ്ട് ശ്രീകാന്ത് പറഞ്ഞു. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്, പി.രതീഷ്, പി.ബാബു എന്നിവരും ജനറല്‍ സെക്രട്ടറിയോടൊപ്പം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.