Latest News

കെ.എം.സി.സി കാസര്‍കോട് മണ്ഡലം 'ഹദിയ' യുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ: [www.malabarflash.com] സൃഷ്ടികളോടുള്ള ജഗനിയന്താവിന്റെ നസ്സീമമായ കാരുണ്യത്തോടുള്ള കടപ്പാടും, ആര്‍ദ്രതയുള്‍ല മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദിതനാക്കുന്നുവെന്ന് പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങള് പറഞ്ഞു.

'നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിന്‍, നിങ്ങള്‍ക്ക് എന്നില്‍ നിന്ന് കാരുണ്യവര്‍ഷമുണ്ടാകുമെന്നുള്ള ദൈവ വചനത്തില്‍ വിശ്വസിക്കുന്നവരാണ്‍ നാമെന്നും, മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂ. തങ്ങള് അഭിപ്രായപെട്ടു

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഢലം കമ്മിററിയുടെ ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഹദിയ' യുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാരുണ്യ പ്രവര്ത്തനം കൊണ്ട് റമസാനിനെ ധന്യമാക്കി വിജയം കരസ്തമാകുന്ന കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നമുക്ക് സാദിക്കണം.
സമൂഹത്തിന്നെ താഴെ തട്ടിലുള്ളവര്കിടയില്‍ കാരുണ്യം പ്രവര്ത്തനം കൊണ്ട് ചരിത്രം സൃഷ്ടിക്കാന്‍ കെ എം സി സി ക്ക് സാധിച്ചു. പാവപ്പെട്ടവനു തണലായി പ്രവര്തിക്കാന്‍ സാദിക്കുന്നതാണ് ഏററവും വല്യ പ്രവര്ത്തനം എന്നും, കെ.എം.സി.സി കമ്മിററികള്‍ ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചരിത്രങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മുന്നോട്ട് വെച്ച ബൈത്തുറഹ്മ പോലുളള പദ്ധതികള്‍ക്ക് കെ.എം.സി.സി നല്‍കിയ പ്രാധാന്യവും അതിലൂടെ കേരള സമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് മാതൃകയായിട്ടുണ്ടെന്നും, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കൈ പിടിച്ചുയര്‍ത്തുമ്പോഴും, പ്രവാസ ഭൂമിയില്‍ തന്നെ യാതനകളും കഷ്ടപാടുകളും നേരിടുന്ന, രോഗം കൊണ്ട് വലയുന്ന, നിയമകുരുക്കില്‍ പെട്ടുലയുന്ന, യാത്രരേഖകള്‍ നഷ്ടപെട്ട, തിരിച്ച് വീടണയാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികളേയും അറിഞ്ഞ് സഹായിക്കാനായി, കെ.എം.സി.സി നടപ്പിലാക്കിയ പദ്ധതികള്‍ കാലോചിതവും പ്രശംസനീയവുമാണെന്ന് തങ്ങള്‍ കൂട്ടിചേര്‍ത്തു,

എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം അബ്ദുല് റഹമാന്‍ ബ്രോഷര്‍ ഏററുവാങ്ങി.

കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോട് മണ്ഡലം കമ്മിററി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമായിരുന്നെന്നും, സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കിയതോടെ ജില്ലയിലെ കിഡ്‌നി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ചെയ്തതെന്നും ആത്മാര്‍ത്ഥതയും ദൃഢനിശ്ചയവുമുള്ള പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റെയും വിജയമാണിതെന്നും, കെ എം സി സി യുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനകള്‍ക്കും അനുമോദനങ്ങള്‍ക്കും അതീതമാണെന്ന് അബ്ദുല്‍ റഹമാന്‍ അഭിപ്രായപെട്ടു

യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന് യഹ്‌യ തളങ്കര ഉദഘാടനം ചെയ്തു, പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍നഹ, മുന്‍ വൈസ് പ്രസിഡന്റ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുന്‍ സെക്രട്ടറി ഹനീഫ് കല്‍മട്ട, ജില്ലാ കമ്മിററി പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി ഹസ്സൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, എ.കെ കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ധീക്ക് ചൗക്കി, റഹീം നെക്കര, ഇഖ്ബാല്‍ കൊട്ടയാടി തുടങ്ങിയവര്‍ സംബന്ധിച്ചു, പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും, ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു

ബൈത്തുറഹ്മ, സ്‌നേഹ സാന്ത്വനം, മെഡി കെയര്‍, ആശ്രയ, വിധവാ സുരക്ഷാ സ്‌കീം, മുസാഹദ് മുഹല്ലിം സമാശ്വാസ പദ്ധതി', സൗജന്യമരുന്ന് വിതരണം, ചികിത്സാ സഹായം, ജീവന്‍ രക്ഷാസഹായോപകരണങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയവയാണ് 'ഹദിയ' പദ്ധതിക്ക് കീഴില്‍ ലക്ഷ്യമാക്കുന്നതെന്നും ഹദിയ കാരുണ്യ പദ്ധതി വന് വിജയമാക്കണമെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ട്രഷറര്‍ ഫൈസല്‍ പട്ടേല് എന്നിവര് ആവശ്യപ്പെട്ടു.
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.