പെരിയ :[www.malabarflash.com] സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒമ്പത് വയസുകാരന്‍ വെട്ടേററുമരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. കണ്ണോത്ത് സ്വദേശി വിജയനെയാണ് (30) ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയുന്നു. കൊലയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
അതേസമയം മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫഹദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അമ്പലത്തറ കണ്ണോത്തെ ഓട്ടോ ഡ്രൈവറും സി.പി.എം പ്രവര്‍ത്തകനുമായ അബ്ബാസിന്റെയും ഉദുമ പാക്യാരയിലെ ആയിഷയുടെയും മകനും കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദാണ് വ്യാഴാഴ്ച രാവിലെ 9.20ഓടെ വെട്ടേററുമരിച്ചത്.
സഹോദരിക്കും മററുകുട്ടികള്‍ക്കുമൊപ്പം ഊടുവഴിയിലൂടെ നടന്നുപോകുകയായിരുന്നു ഫഹദ്. എന്റോസള്‍ഫാന്‍ ദുരിതബാധിതനായതിനാല്‍ കാലിന് മുടന്തുണ്ട്. അതിനാല്‍ മററുള്ള കുട്ടികള്‍ക്ക് പിറകിലായാണ് ഫഹദ് നടന്നു നീങ്ങിയത്.
കാടുവെട്ടാനെന്ന വ്യാജേന വഴിയരികില്‍ നിന്നരുന്ന വിജയന്‍ പൊടുന്നനെ പിറകില്‍ നിന്ന് വെട്ടുകയായിരുന്നു. തലക്കാണ് വെട്ടേററത്. സഹോദരി തടയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കുനേരെ തിരിഞ്ഞു. മുതിര്‍ന്ന മറെറാരുകുട്ടി വിജയനെ തള്ളിമാററിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഓടിപ്പോയ കുട്ടികള്‍ നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ വിജയനെ പിടിച്ച് കെട്ടിയിട്ട് പൊലീസിലറിയിച്ചു. ഫഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
തെങ്ങ് കയററത്തൊഴിലാളിയാണ് വിജയന്‍. ഏതാനും വര്‍ഷം മുമ്പ് റെയില്‍വേ പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതിന് റെയില്‍വേ പൊലീസ് വിജയനെ അറസ്റ്റുചെയ്തിരുന്നു. മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് അന്ന് വിജയനെ വിട്ടയക്കുകയായിരുന്നു.

![]() |
| വിജയന്‍ |

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment