പതിവു പോലെ രാവിലെ സഹോദരി ഷൈലയോടും മറ്റ് കൂട്ടുകാരോടുമൊപ്പം കളി പറഞ്ഞു ചിരിച്ചും കല്ല്യോട്ടെ സ്‌കൂളിലേക്ക് നടന്നു നീങ്ങുകയായിരുന്നു ഫഹദ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് കാലിന് ബലക്ഷയമുള്ള ഫഹദ് മെല്ലെയാണ് നടന്നു നീങ്ങിയത്. കുറച്ചു മുന്നിലായിരുന്നു ഷൈലയും മറ്റ് കൂട്ടുകാരും. ഇതിനിടയിലാണ് റോഡരികില്‍ കാട് വെട്ടിത്തളിക്കുകയായിരുന്ന വിജയന്‍ ഫഹദിന്റെ മേല്‍ ചാടി വീഴുകയും തലക്ക് ആഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
വ്യാാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഫഹദ് ബാപ്പ അബ്ബാസിനോട് അല്‍പ്പം വാശി കാട്ടിയിരുന്നു.
![]() |
കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് സ്‌കൂളില്‍
പോകാനുള്ള ഒരുക്കത്തിനിടെ പിതാവ് അബ്ബാസ്
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ
ഫഹദിന്റെ ഫോട്ടോ.
|
സ്‌കൂളിലേക്ക് കൊടുക്കാന്‍ തന്റെ ഫോട്ടോ വേണമെന്ന് ഫഹദ് വാശി പിടിച്ചു. വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സ്റ്റുഡിയോയിലേക്ക് പോയി നല്ല ഫോട്ടോ എടുക്കാമെന്ന് ബാപ്പ പറഞ്ഞെങ്കിലും ഫഹദ് വാശിപിടിച്ചു.
മൊബൈല്‍ ഫോണില്‍ പ്രിയ മകന്റെ മുഖം അവസാനമായി ഒപ്പിയെടുത്ത അബ്ബാസ് മൊബൈലിലെ ഫോട്ടോ നന്നായില്ലെങ്കില്‍ വൈകുന്നേരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കാമെന്ന് ബാപ്പ ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഫഹദിന്റെ മുഖം തെളിഞ്ഞത്. പുഞ്ചിരിയോടെ സഹോദരിയോടൊപ്പം പിന്നീട് സ്‌കൂളിലേക്ക് യാത്ര. മരണം ക്രൂരതയുടെ മുഖം മൂടി ധരിച്ച് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് ഫഹദിനറിയില്ലായിരുന്നു.
സഹവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്ക് പ്രിയങ്കരനായ ഫഹദിന്റെ മരണം ആര്‍ക്കും ഉള്‍ക്കൊളളാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫഹദിനെ കല്ല്യോട്ടിനടുത്ത് ശാന്തന്‍മുള്ളില്‍ വെച്ച് മാനസിക രോഗി എന്ന് പറയപ്പെടുന്ന കണ്ണോത്തെ വിജയന്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി 7 മണിയോടെ അമ്പലത്തറയിലെത്തിക്കുന്ന മൃതദേഹം പറപ്പളളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഫഹദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുല്ലൂര്‍, പെരിയ പഞ്ചായത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ് കടകളെല്ലാം അടഞ്ഞു കിടക്കുന്നു.
ഫഹദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുല്ലൂര്‍, പെരിയ പഞ്ചായത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ് കടകളെല്ലാം അടഞ്ഞു കിടക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News





No comments:
Post a Comment