Latest News

യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം: [www.malabarflash.com] നിലമ്പൂരിനു സമീപം കരുളായില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തി. പിലാക്കോട്ടുപാടം വളാംപറമ്പന്‍ ഹുസൈന്റെ മകള്‍ ഫസീലയെയാണ് (27) വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്.

വ്യാഴാഴ്ച രാവിലെ പത്തോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു വീടിനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. തറയില്‍ പായയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തു വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. കവിളിനും വയറിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്തു വീട്ടിലുണ്ടായിരുന്ന സഹോദരന്‍ മുനീറിനെ കാണാതായിട്ടുണ്ട്. ഇയാളുടെ ഉടുമുണ്ടും മുറിയുടെ താക്കോലും വീടിനു പുറത്തെ കുളിമുറിയില്‍നിന്നു കൊല ചെയ്യാനുപയോഗിച്ച കത്തി മൃതദേഹം കിടന്ന മുറിയിലെ കട്ടിലിനടിയില്‍നിന്നും അന്വേഷണ സംഘം കണെ്ടടുത്തു.

സംഭവത്തിനു ശേഷം സഹോദരന്‍ മുനീറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കാണാതായിട്ടുണ്ട്. നിലമ്പൂര്‍ സിഐ പി.അബ്ദുല്‍ ബഷീര്‍, പൂക്കോട്ടുംപാടം എസ്‌ഐ ദയാശീലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് അസിസ്റ്റന്റ് കെ.ആര്‍.നിഷ, വിരലടയാള വിദഗ്ധന്‍ അനൂപ് ജോണ്‍ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മലപ്പുറം ഡോഗ് സ്‌ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വളാഞ്ചേരി സ്വദേശി കുഞ്ഞിമൊയ്തുവാണു ഫസീലയുടെ ഭര്‍ത്താവ്. മാതാവ്: റുഖിയ. ഹസീന, റജീന എന്നിവര്‍ സഹോദരങ്ങളാണ്.
Advertisement

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.